Health Tips | നിങ്ങള്‍ക്ക് യാത്ര ചെയ്യുമ്പോള്‍ തലകറക്കവും ഛര്‍ദിയും ഉണ്ടാകാറുണ്ടോ? എങ്കില്‍ അത് 'മോഷന്‍ സിക്നസ്' കാരണമാവാം! പ്രതിരോധ മാര്‍ഗങ്ങളും ചില പൊടിക്കൈകളും അറിയാം
Jul 8, 2023, 21:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ചില ആളുകള്‍ക്ക് യാത്രയ്ക്കിടെ ഛര്‍ദി, തലകറക്കം, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ പലപ്പോഴും നേരിടാറുണ്ട്. നിങ്ങള്‍ക്ക് ഒരിക്കലെങ്കിലും അധിക ദൂരം യാത്രചെയ്യുമ്പോള്‍ ഛര്‍ദിയും തലകറക്കവും ഉണ്ടായിട്ടുണ്ടാവും. ചലിക്കുമ്പോള്‍ അഥവാ യാത്രയില്‍ സംഭവിക്കുന്ന ഛര്‍ദിയും അനുബന്ധരോഗങ്ങളും അറിയപ്പെടുന്നത് 'മോഷന്‍ സിക്നസ്' എന്നാണ്.
ഇത് ഒരു രോഗമല്ല, മറിച്ച് നമ്മുടെ കണ്ണില്‍ നിന്നും ചെവിയില്‍ നിന്നും ചര്‍മത്തില്‍ നിന്നും തലച്ചോറിന് വ്യത്യസ്ത സിഗ്‌നലുകള്‍ ലഭിക്കുന്ന ഒരു അവസ്ഥയാണിത്. ഇതുമൂലം കേന്ദ്ര നാഡീവ്യൂഹം ആശയക്കുഴപ്പത്തിലാകുന്നു. മോഷന്‍ സിക്നസ് വലിയ പ്രശ്നമല്ലെങ്കിലും പലപ്പോഴും യാത്രയ്ക്കിടെ ആളുകള്‍ക്ക് ഈ പ്രശ്നം നേരിടേണ്ടിവരാറുണ്ട്. യാത്രയ്ക്കിടയില്‍ മണിക്കൂറുകളോളം മാത്രമല്ല, മൂന്ന്-നാല് ദിവസങ്ങള്‍ തലകറക്കം, ഞരക്കം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്.
രോഗകാരണങ്ങള്‍
യാത്ര ചെയ്യുമ്പോള്‍ ആവര്‍ത്തിച്ചതും വേഗത്തിലുമുണ്ടാകുന്ന മാറ്റമാണ് ഇതിന്റെ പ്രധാന കാരണം. ചിലര്‍ക്ക് ഹെയര്‍പിന്‍ റോഡിലൂടെ പോകുമ്പോള്‍ സാധാരണയായി ഉണ്ടാകാറുണ്ട്.
രോഗലക്ഷണങ്ങള്‍
ഛര്‍ദി, തലകറക്കം, വിയര്‍ക്കല്‍, വയറിളക്കം, തലവേദന, വിളര്‍ച്ച എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
എങ്ങനെ തടയാം
* യാത്ര തുടങ്ങുന്നതിനുമുമ്പായി കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ഒഴിവാക്കുക.
* യാത്ര ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി ആന്റിഎമിറ്റിക്‌സ് കഴിക്കുന്നത് നല്ലതായിരിക്കും. എമിസെറ്റാണ് സാധാരണ ആന്റിഎമിറ്റിക്‌സ്.
* കണ്ണുകള്‍ അടച്ച് കിടക്കുന്നതും ഇതിന് ആശ്വാസകരമായേക്കാം.
* പെര്‍ഫ്യൂമിന്റെ രൂക്ഷഗന്ധവും ഛര്‍ദിക്ക് കാരണമാകും, അതിനാല്‍ കഠിനമായ മണമുള്ള പെര്‍ഫ്യൂം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
* നിങ്ങള്‍ കാറിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മധ്യ സീറ്റിലും പിന്‍സീറ്റിലും ഇരിക്കുന്നത് ഒഴിവാക്കുക, നിങ്ങള്‍ ഡ്രൈവ് ചെയ്യുന്നില്ലെങ്കില്‍ മുന്‍ സീറ്റില്‍ ഇരിക്കുക.
* മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, പുസ്തകങ്ങള്‍ വായിക്കുക, യാത്രാവേളയില്‍ വളരെയധികം ശ്രദ്ധ ആവശ്യമുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴിവാക്കുക. യാത്രയ്ക്കിടെ ഈ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തലകറക്കത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
* തലകറക്കമോ ഛര്‍ദിയോ ഉണ്ടെങ്കില്‍, വാഹനത്തിന്റെ വിന്‍ഡോ തുറക്കുക, ഇത് ചമോഷന്‍ സിക്നസിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യും. കാലാവസ്ഥ കാരണം കാറ്റ് ലഭിക്കുന്നില്ലെങ്കില്‍, എയര്‍ കണ്ടീഷണര്‍ നിങ്ങളുടെ മുഖത്തേക്ക് തിരിക്കുക.
* ഇത് കൂടാതെ ഗ്രാമ്പൂ വറുത്ത് പൊടിച്ച് യാത്ര പോകുമ്പോള്‍ കൊണ്ടുപോകുക. നിങ്ങള്‍ക്ക് ഓക്കാനം തോന്നുന്നുവെങ്കില്‍, ഒരു നുള്ള് ഗ്രാമ്പൂ പഞ്ചസാരയോ മറ്റോ ചേര്‍ത്ത് കഴിക്കാം. ഇത് വലിയ ഗുണം ചെയ്യും.
* യാത്രാവേളയില്‍ ഓക്കാനം, ഛര്‍ദി, തലകറക്കം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ ചെറുനാരങ്ങ വെള്ളത്തിലിട്ട് പിഴിഞ്ഞ് ഉപ്പും ചേര്‍ത്ത് കഴിക്കാം. യാത്ര പോകുന്നതിന് മുമ്പ് നാരങ്ങയും ഉപ്പും വെള്ളവും കൂടെ കരുതാന്‍ മറക്കരുത്.
* യാത്ര ചെയ്യുമ്പോള്‍, സിട്രസ് പഴങ്ങളോ അവയുടെ ജ്യൂസോ കൂടെ കരുതുക. ഛര്‍ദി, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ഇത് കഴിക്കുക.
* ഇഞ്ചി തൊലി കളഞ്ഞ് കഷ്ണങ്ങള്‍ മുറിച്ച് യാത്രാവേളയില്‍ എപ്പോഴും കൂടെ സൂക്ഷിക്കുക. യാത്രയ്ക്കിടെ ഛര്‍ദി, തലകറക്കം, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം നിങ്ങള്‍ കഷ്ണങ്ങള്‍ വായില്‍ വെക്കുക.

Keywords: Travel, Vomiting, Malayalam News, Health News, National News, Health Tips, Do you suffer from motion sickness? Try these easy tips while you travel.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.