Priyanka Gandhi | 'നരേന്ദ്ര മോദി പ്രസംഗത്തിൽ ഉപയോഗിക്കുന്ന വാക്കുകളിൽ വീഴരുത്, മാറ്റത്തിന് വോട്ട് ചെയ്യുക'; പ്രധാനമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

 

രാംനഗർ: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കോൺഗസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. നരേന്ദ്ര മോദി പ്രസംഗത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ കേട്ട് വഞ്ചിതരാകരുതെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാറ്റത്തിന് വോട്ട് ചെയ്യണമെന്നും ഉത്തരാഖണ്ഡിലെ രാംനഗറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ അവർ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി അധികാരത്തിലിരുന്നിട്ട് ബിജെപി രാജ്യത്തിനായി എന്തൊക്കെ ചെയ്തു എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

Priyanka Gandhi | 'നരേന്ദ്ര മോദി പ്രസംഗത്തിൽ ഉപയോഗിക്കുന്ന വാക്കുകളിൽ വീഴരുത്, മാറ്റത്തിന് വോട്ട് ചെയ്യുക'; പ്രധാനമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ വികസന നേട്ടങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ബിജെപി എപ്പോഴും കോൺഗ്രസ് പാർട്ടിയെ അനാവശ്യമായി കുറ്റം പറയുന്നത്. അത് വഴി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് നേടാനാണ് ശ്രമം. കോൺഗ്രസ് പാർട്ടിയെ കുറിച്ച് ഇനിയും ജനങ്ങളോട് എത്രകാലം ബിജെപി കുറ്റം പറയും? ഭൂരിപക്ഷത്തോടെ കഴിഞ്ഞ 10 കൊല്ലമായി കേന്ദ്രത്തിൽ അധികാരത്തിലുള്ളത്‌ ബിജെപിയാണ്, അല്ലാതെ കോൺഗ്രസല്ല. എന്നിട്ടിപ്പോൾ അവർ പറയുന്നത് അവർക്ക് 400 സീറ്റിന്റെ ഭൂരിപക്ഷം വേണമെന്നാണ്. 75 വർഷങ്ങളായി രാജ്യത്തിനായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നാണ് ബിജെപി. പറയുന്നത്.

ബിജെപിയുടെ ഭരണ കാലമായ കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യൻ വികസന ചരിത്രത്തിൽ അവർ എന്തൊക്കെ പ്രവർത്തനങ്ങളാണ് കൊണ്ട് വന്നതെന്ന് പറഞ്ഞുതരാമോ? രാജ്യത്ത് ഐഐടി, ഐഐഎം, എയിംസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായത്‌ ജവഹർലാൽ നെഹ്റുവിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, ബഹിരാകാശ പഠനങ്ങൾക്ക് വേണ്ടിയും നെഹ്‌റു നൽകിയ പിന്തുണ മൂലമാണ് ചന്ദ്രയാൻ ദൗത്യത്തിലടക്കം രാജ്യം വിജയം കണ്ടത്. രാജ്യം ഇപ്പോൾ അനുഭവിക്കുന്ന ഓരോ വികസനങ്ങളുടെ തുടക്കം 1950-കളിൽ നെഹ്റു മുൻകൈയെടുത്ത് നടത്തിയ വികസന പ്രവർത്തനങ്ങളുടെ നേട്ടമാണ്. എന്നാൽ കഴിഞ്ഞ 10 കൊല്ലമായി ഭരണം നടത്തുന്ന ബിജെപി നാടിന്റെ നന്മയ്ക്കോ ഭാവിക്കോ വേണ്ടി ചെയ്‌ത സേവനങ്ങൾ എന്താണെന്നും പ്രിയങ്ക ചോദിച്ചു.

അധികാരത്തിലെത്തിയാൽ ഉടൻ ഗ്യാസ് സിലിണ്ടറിന്റെ വില കുറയ്ക്കുമെന്ന് പറഞ്ഞതല്ലേ, എന്നിട്ട് എത്രയോ വർഷങ്ങളായി നിങ്ങൾ 1200 രൂപയ്ക്കുതന്നെയല്ലേ ഗ്യാസ് സിലിണ്ടർ വാങ്ങുന്നത്. ആരായിരുന്നു ഇക്കാലയളവിൽ ഇന്ത്യ ഭരിച്ചിരുന്നത്? കോൺഗ്രസാണോ, അല്ലല്ലോ, ബിജെപിയല്ലേ, നരേന്ദ്ര മോദിയല്ലേ? പ്രധാനമന്ത്രി മോദി വാക്കാൽ പറയുന്നതല്ല യാഥാർഥ്യം. മറിച്ച് പണപ്പെരുപ്പവും അഴിമതിയും ഉത്തരക്കടലാസ് ചോർച്ചയുമൊക്കെ നമുക്ക് മുന്നിലുള്ള ഉദാഹരണങ്ങളാണ്. ഇന്ത്യയിലെ ജനങ്ങൾ അത് ഇനിയെങ്കിലും തിരിച്ചറിയണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡ് പ്രധാനമന്ത്രിക്ക് പ്രിയപ്പെട്ട ദേവഭൂമിയാണ് എന്നത് വാക്കാൽ മാത്രമുള്ളതാണ്. പ്രവർത്തിയിൽ അങ്ങനെയായിരുന്നെങ്കിൽ കഴിഞ്ഞ വർഷം ഈ ദേവഭൂമിയിൽ ഒരു പ്രകൃതിദുരന്തം ഉണ്ടായപ്പോൾ പുനഃരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന ഫണ്ട് പോലും പ്രധാനമന്ത്രി അനുവദിച്ചിരുന്നില്ലെന്ന് ഓർക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദി സർക്കാർ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ്, യുവാക്കൾക്ക് രണ്ട് കോടി തൊഴിൽ, ഓരോ പൗരൻ്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ ഇപ്പോഴും പാലിച്ചില്ലെന്ന് ഓർമ്മിപ്പിച്ചു.

എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടിനായി ബിജെപി മതത്തെ ഉപയോഗിക്കുകയാണ്. പ്രധാനമന്ത്രി 'ബാർ ബാർ മോദി സർക്കാർ' എന്ന് പറയുമ്പോൾ 'ഔർ കിത്‌നി ബാർ മോദി സർക്കാർ' എന്ന് ചോദിക്കാൻ തോന്നുന്നുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡിൽ കോൺഗ്രസ് നടത്തുന്ന ആദ്യ വലിയ റാലിയാണിത്. ഹരിദ്വാർ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമായ റൂർക്കിയിൽ പ്രിയങ്ക ഗാന്ധി മറ്റൊരു റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്.

Keywords: News, Malayalam News, Priyanka Gandhi, Lok Sabha Election, Congress, BJP, Ramnagar, Narendra Modi, Do not fall for words used by PM in his speeches, vote for change: Priyanka Gandhi in Uttarakhand
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia