കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 07.08.2018) ഡി എം കെ നേതാവ് കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്. ചെന്നൈയിലെ കാവേരി ആശുപത്രിക്ക് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും തിങ്ങികൂടിയിരിക്കുകയാണ്. ചിലര്‍ നിറ കണ്ണുകളോടെയാണ് പ്രിയപ്പെട്ട നേതാവിന്റെ ആരോഗ്യവിവരങ്ങള്‍ക്കായി കാത്ത് നില്‍ക്കുന്നത്.

കരുണാനിധിയുടെ ആരോഗ്യനില മോശമാണെന്ന് തിങ്കളാഴ്ചയാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 94കാരനായ കരുണാനിധിയുടെ ആന്തരീക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു തുടങ്ങിയവര്‍ ഈ അടുത്ത ദിവസങ്ങളില്‍ കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നിട്ടുള്ള നേതാവാണ് കരുണാനിധി. കരുണാനിധിയുടെ പാര്‍ട്ടിയായ ഡി എം കെയാണ് ഇപ്പോഴും പ്രധാനപ്രതിപക്ഷ പാര്‍ട്ടി. കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിനാണ് പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: President Ram Nath Kovind, Vice-President Venkaiah Naidu and others have travelled to Chennai in recent days to check in on the DMK chief, who has served five terms as Tamil Nadu's chief minister.

Keywords: National, Karunanidhi, Critical 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia