Cheating | വ്യാജഫോണ്‍ സന്ദേശത്തിലൂടെ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ബാങ്ക് അകൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തതായി പരാതി
Oct 11, 2023, 15:02 IST
ചെന്നൈ: (KVARTHA) വ്യാജഫോണ്‍ സന്ദേശത്തിലൂടെ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ബാങ്ക് അകൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തതായി പരാതി. 99,999 രൂപ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. ഞായറാഴ്ച ബാങ്കില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളി വരികയും ഒരു ബാങ്ക് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ തിരക്കുകയും ചെയ്തു.
ഇതിന് തൊട്ടുപിന്നാലെ അകൗണ്ടില്‍നിന്ന് 99,999 രൂപ ഓണ്‍ലൈന്‍ മാര്‍ഗം പിന്‍വലിച്ചെന്ന് സന്ദേശം ലഭിച്ചുവെന്നും മാരന്‍ സൈബര്‍ സെല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
'ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാന്‍' പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930-ല്‍ ബന്ധപ്പെടുകയോ സൈബര്‍ സംബന്ധമായ എന്തെങ്കിലും ഉണ്ടെങ്കില്‍ ദേശീയ സൈബര്‍ ക്രൈം റിപോര്‍ടിംഗ് പോര്‍ടലായ www(dot)cybercerime(dot)gov(dot)in-ല്‍ പരാതി രെജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചു.

Keywords: DMK MP Dayanidhi Maran loses Rs 99,999 as online fraudsters targets his phone, Chennai, News, DMK MP Dayanidhi Maran, Loses Money, Complaint, Cheating Case, Investigation, Phone Call, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.