മുല്ലപ്പെരിയാര്‍: ഡിഎംകെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

 


മുല്ലപ്പെരിയാര്‍: ഡിഎംകെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ജലനിരപ്പ് ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ഡിഎംകെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് ഡിഎംകെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ഡി.കെ. ജെയിന്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Keywords: Mullaperiyar, Mullaperiyar Dam, New Delhi, National, Supreme Court of India, DMK, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia