Actor Vijayakanth | പൂര്‍ണ ആരോഗ്യവാന്‍: ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം നടന്‍ വിജയകാന്ത് ആശുപത്രി വിട്ടു

 


ADVERTISEMENT

ചെന്നൈ: (KVARTHA) ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രി വിട്ടത്. നവംബര്‍ 18 ന് ആണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിച്ചിച്ചത്.

Actor Vijayakanth | പൂര്‍ണ ആരോഗ്യവാന്‍: ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം നടന്‍ വിജയകാന്ത് ആശുപത്രി വിട്ടു

നിലവില്‍ വിജയകാന്ത് പൂര്‍ണ ആരോഗ്യവാനാണെന്ന് ഡിഎംഡികെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. വിജയകാന്തിന്റെ മകന്‍ പിതാവിന്റെ ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ശ്വാസകോശ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ നടന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ ഭാര്യ പ്രേമലത രംഗത്തെത്തിയിരുന്നു. ക്യാപ്റ്റന്‍ ആരോഗ്യവാനാണെന്നും ഉടന്‍ വീട്ടില്‍ തിരികെ എത്തുമെന്നും പ്രേമലത സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

'വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ചില യൂട്യൂബ് ചാനലുകള്‍ പറയുന്നത് പോലെ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയല്ല കഴിയുന്നത്. ഉടന്‍ വീട്ടിലേക്ക് മടങ്ങും. ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്'- എന്നായിരുന്നു പ്രേമലത വിജയകാന്ത് പറഞ്ഞത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിജയകാന്ത്. നിലവില്‍ ഭാര്യ പ്രേമലതയാണ് പാര്‍ടിയെ നയിക്കുന്നത്.

Keywords:  DMDK founder, actor Vijayakanth gets discharged from hospital, Chennai, News, Treatment, DMDK Founder, Actor Vijayakanth, Discharged, Hospital, Social Media, National News.  
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia