Real Deal | 72 മണിക്കൂറിനുള്ളിൽ 7200 കോടി രൂപയുടെ വിൽപന! ചൂടപ്പം പോലെ വിറ്റുതീർന്ന് ഈ വസ്തു

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) റിയൽ എസ്റ്റേറ്റ് പ്രമുഖരായ ഡിഎൽഎഫ് (DLF) ഗുരുഗ്രാമിലെ 1,113 ആഡംബര അപ്പാർട്മെന്റുകൾ 7,200 കോടി രൂപയ്ക്ക് വിറ്റു. പ്രീ-ലോഞ്ച് ഓഫർ നൽകി വെറും മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും വിൽപന നടന്നത്. നിർമാണം ആരംഭിക്കുന്നതിന് മുമ്പാണ് 72 മണിക്കൂറിനുള്ളിൽ പൂർണമായും വിറ്റുപോയത്.
  
Real Deal | 72 മണിക്കൂറിനുള്ളിൽ 7200 കോടി രൂപയുടെ വിൽപന! ചൂടപ്പം പോലെ വിറ്റുതീർന്ന് ഈ വസ്തു

ഗുരുഗ്രാമിലെ സെക്ടർ 76, 77 എന്നിവിടങ്ങളിൽ 25 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 'ഡിഎൽഎഫ് പ്രിവാന സൗത്ത്' എന്ന പുതിയ പദ്ധതിയാണ് ഇപ്പോൾ ഡിഎൽഎഫ് അവതരിപ്പിച്ചിരിക്കുന്നത് . ഈ പദ്ധതിയുടെ പ്രീ-ലോഞ്ച് ഘട്ടത്തിൽ എല്ലാ അപ്പാർട്ട്‌മെന്റുകളും 72 മണിക്കൂറിനുള്ളിൽ വിറ്റഴിച്ചതായി ഡിഎൽഎഫ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്ക് അയച്ച വിവരങ്ങളിൽ അറിയിച്ചു.

ഏഴ് ടവറുകളിലായി 1,113 ആഡംബര വസതികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇവയിൽ നാല് ബിഎച്ച്കെ അപ്പാർട്ടുമെന്റുകളും പെന്റ് ഹൗസുകളുമുണ്ട്. ബൾക്ക് ബുക്കിംഗ് തടയാൻ ഒരാൾക്ക് ഒരു അപ്പാർട്മെന്റ് വാങ്ങാൻ മാത്രമാണ് അനുവാദം നൽകിയത്. വാങ്ങിയവരിൽ 25 ശതമാനവും പ്രവാസി ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം മാർച്ചിൽ ഡിഎൽഎഫ് 1,137 ആഡംബര ഫ്ലാറ്റുകൾ മൂന്ന് ദിവസം കൊണ്ട് 8,000 കോടി രൂപയ്ക്ക് വിറ്റിരുന്നു.

Keywords: News, News-Malayalam-News, National, National-News, New Delhi, Apartments, DLF, DLF sells luxury residences in Privana South in Gurugram for over ₹7,200 crore ahead of official launch.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia