DK Shivakumar | ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോള്‍ വിധാന്‍ സൗധയുടെ പടവുകള്‍ തൊട്ടുവണങ്ങി തലകുമ്പിട്ട് ഡി കെ ശിവകുമാര്‍; ദൃശ്യങ്ങള്‍ വൈറല്‍
May 20, 2023, 20:58 IST
ബെംഗ്‌ളുറു: (www.kvartha.com) സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ നിയസഭാമന്ദിരമായ 'വിധാന്‍സൗധ'യുടെ പടവുകള്‍ തൊട്ടുവണങ്ങി തലകുമ്പിടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടൊപ്പം, മന്ദിരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിജയചിഹ്നവും കാണിച്ചു.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തനായ നേതാക്കളില്‍ ഒരാളായ ശിവകുമാറിന്റെ ഉപമുഖ്യമന്ത്രി ആയുള്ള വിധാന്‍സൗധയിലേക്കുള്ള കന്നിപ്രവേശനം നെറ്റിസന്‍സിന്റെയും ഹൃദയം സ്പര്‍ശിച്ചു. നിരവധി പേരാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒപ്പമാണ് അദ്ദേഹം മന്ത്രിസഭാ യോഗത്തിന് എത്തിയത്.
ജനങ്ങളുടെ അഭിലാഷങ്ങള്‍ നിവേറ്റാനുള്ള പുതിയ പ്രയാണത്തിലേക്ക് കടന്നിരിക്കുകയാണെന്നും സുസ്ഥിരവികസനവും പൊതുജനക്ഷേമവും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് താന്‍ ശപഥം ചെയ്യുകയാണെന്നും സ്ഥാനമേറ്റ ശേഷം ഡി കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരെ കൂടാതെ എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, സമീര്‍ അഹ്മദ് ഖാന്‍ എന്നിവരാണ് മറ്റുമന്ത്രിമാര്‍. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി 44 കാരനായ പ്രിയങ്ക് ഖാര്‍ഗെയും ഏറ്റവും പ്രായം കൂടിയ മന്ത്രി 76 കാരനായ കെ ജെ ജോര്‍ജുമാണ്.
< !- START disable copy paste -->

#WATCH | After taking the oath, Karnataka CM Siddaramaiah and Deputy CM DK Shivakumar reach Vidhana Soudha in Bengaluru.#Karnataka pic.twitter.com/oYLxmwD2VO
— ANI (@ANI) May 20, 2023
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരെ കൂടാതെ എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, സമീര്‍ അഹ്മദ് ഖാന്‍ എന്നിവരാണ് മറ്റുമന്ത്രിമാര്‍. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി 44 കാരനായ പ്രിയങ്ക് ഖാര്‍ഗെയും ഏറ്റവും പ്രായം കൂടിയ മന്ത്രി 76 കാരനായ കെ ജെ ജോര്‍ജുമാണ്.
Keywords: DK Shivakumar News, Karnataka News, National News, Politics, Indian Politics, Karnataka Political News, Karnataka Assembly Election 2023, Congress, Karnataka Vidhan Soudha, DK Shivakumar bows on Karnataka Vidhan Soudha steps as a sign of respect.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.