Special Trains | ദീപാവലി പ്രമാണിച്ച് 2 സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച് റെയില്‍വേ; ബുകിംഗ് തുടങ്ങി
Nov 7, 2023, 11:33 IST
ബംഗ്ലൂരു: (KVARTHA) ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച് റെയില്‍വേ. നവംബര്‍ 11-ന് നാഗര്‍കോവിലില്‍നിന്ന് മംഗ്ലൂരു ജന്‍ക്ഷന്‍വരെ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.
നാഗര്‍കോവില്‍ ജന്‍ക്ഷനില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍ 06062) ഞായറാഴ്ച രാവിലെ 5.15-ന് എത്തിച്ചേരും. ഈ ട്രെയിന്റെ ടികറ്റ് റിസര്‍വേഷന്‍ ചൊവ്വാഴ്ച(07.11.2023) രാവിലെ മുതല്‍ ആരംഭിച്ചതായും റെയില്‍വെ അറിയിച്ചു.
നവംബര്‍ 12-ന് മംഗ്ലൂരുവില്‍നിന്ന് ചെന്നെയിലെ താംബരം വരെയും സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. മംഗ്ലൂരു ജന്‍ക്ഷനില്‍നിന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍ 06063) താംബരത്ത് തിങ്കളാഴ്ച രാവിലെ 5.10-ന് എത്തും. കോഴിക്കോട് ഉച്ചയ്ക്ക് 1.37-ന് എത്തുന്ന ട്രെയിന്‍ 1.40-ന് യാത്ര പുനഃരാരംഭിക്കും. ഈ ട്രെയിനിലെ ടികറ്റ് ബുകിങ് സൗകര്യം ചൊവ്വാഴ്ച(07.11.2023) രാവിലെ എട്ടുമണി മുതല്‍ ആരംഭിച്ചിട്ടുണ്ട്.

Keywords: Diwali: Special trains to be run from Chennai, Bengaluru, News, Special Trains, Diwali, Railway, Ticket, Booking, Reservation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.