Govt Jobs | ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; 75,000 യുവാക്കള്‍ക്ക് സര്‍കാര്‍ ജോലി; നിയമന ഉത്തരവുകള്‍ കൈമാറും

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തുടനീളമുള്ള 75,000 യുവാക്കള്‍ക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുകയും വിവിധ മന്ത്രാലയങ്ങളിലും സര്‍കാര്‍ വകുപ്പുകളിലുമായി 75,000 യുവാക്കള്‍ക്ക് ജോലി നല്‍കി നിയമന ഉത്തരവുകള്‍ കൈമാറുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
                    
Govt Jobs | ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; 75,000 യുവാക്കള്‍ക്ക് സര്‍കാര്‍ ജോലി; നിയമന ഉത്തരവുകള്‍ കൈമാറും

പ്രതിരോധ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, കസ്റ്റംസ്, ബാങ്കിംഗ് എന്നീ വകുപ്പുകളിലേക്കായിരിക്കും നിയമനം നടത്തുക. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും.

ഒഡീഷയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഗുജറാതില്‍ നിന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ചണ്ഡീഗഢില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍, മഹാരാഷ്ട്രയില്‍ നിന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, രാജസ്താനില്‍ നിന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട്ടില്‍ നിന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഉത്തര്‍പ്രദേശില്‍ നിന്ന് ഘന വ്യവസായ മന്ത്രി മഹേന്ദ്ര പാണ്ഡെ, ജാര്‍ഖണ്ഡില്‍ നിന്ന് ഗോത്രകാര്യ മന്ത്രി അര്‍ജുന്‍ മുണ്ട, ബീഹാറില്‍ നിന്ന് പഞ്ചായത് രാജ് മന്ത്രി ഗിരിരാജ് സിംഗ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

മറ്റ് മന്ത്രിമാരും വിവിധ നഗരങ്ങളില്‍ നിന്ന് ചേരും, കൂടാതെ എല്ലാ ബിജെപി എംപിമാരും അവരുടെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കുചേരും. തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതില്‍ വ്യാപകമായ വിമര്‍ശനം നേരിട്ട പ്രധാനമന്ത്രി, അടുത്ത 18 മാസത്തിനുള്ളില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഈ വര്‍ഷം ജൂണില്‍ പ്രഖ്യാപിച്ചിരുന്നു.

Keywords: #Government Jobs, Latest-News, National, Top-Headlines, Job, Narendra Modi, Prime Minister, Government-of-India, Diwali, New Delhi, India, Festival, Indian Railway, Ministry, Diwali Gift from PM Modi: 75,000 Youngsters to Get Appointment Letters of Govt Jobs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia