Diwali Bonanza | റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലല്ലാത്ത എല്ലാ ജീവനക്കാര്‍ക്കും 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്‍കുമെന്ന് കേന്ദ്രസര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലല്ലാത്ത എല്ലാ ജീവനക്കാര്‍ക്കും 2022-23 സാമ്പത്തികവര്‍ഷം 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്‍കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തില്‍ തീരുമാനമായി. റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രകടനത്തിന് അംഗീകാരമായാണ് 11.07 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് 1968.87 കോടി രൂപ ദീപാവലി
ബോണസ് നല്‍കുന്നതെന്ന് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.

Diwali Bonanza | റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലല്ലാത്ത എല്ലാ ജീവനക്കാര്‍ക്കും 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്‍കുമെന്ന് കേന്ദ്രസര്‍കാര്‍

പാത അറ്റകുറ്റപ്പണിക്കാര്‍, ലോകോ പൈലറ്റുമാര്‍, ഗാര്‍ഡുകള്‍ എന്നിവര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപര്‍വൈസര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, ടെക്‌നീഷ്യന്‍ ഹെല്‍പര്‍മാര്‍, പോയന്റ്സ്മാന്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ് 'സി' സ്റ്റാഫ് (ആര്‍ പി എഫ്/ആര്‍ പി എസ് എഫ് ഉദ്യോഗസ്ഥര്‍ ഒഴികെ) എന്നിവര്‍ക്കുമാണ് ബോണസ് ലഭിക്കുക.

നടപ്പുവര്‍ഷം റെയില്‍വേയുടെ പ്രകടനം മികച്ചതായിരുന്നു. 150.9 കോടി ടണ്‍ എന്ന റെകോര്‍ഡ് ചരക്ക് കയറ്റിയ റെയില്‍വേ, ഏകദേശം 650 കോടി യാത്രക്കാരേയും ഈ കാലയളവില്‍ വഹിച്ചു.

2024-25 വിപണന കാലയളവിലെ എല്ലാ റാബി വിളകള്‍ക്കും കുറഞ്ഞ താങ്ങുവിലയും കൂട്ടി. ഗോതമ്പിനും ചെണ്ടൂരകപ്പൂവിനും ക്വിന്റലിന് 150 രൂപ, പരിപ്പിന് 425 രൂപ, കടുകിന് 200 രൂപ, ബാര്‍ലിക്ക് 115 രൂപ, കടലയ്ക്ക് 105 രൂപ എന്നിങ്ങനെയാണ് വര്‍ധന.

Keywords:  Diwali bonanza for railway employees as govt announces 78-day pay bonus. Who will get benefit?, New Delhi, News, Railway, Diwali Bonanza, Cabinet, Employees, Politics, Minister, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia