ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 500 കടന്നു; മുംബൈയിൽ വിവിധ ഇടങ്ങളിൽ വൻ തീപിടിത്തം
ADVERTISEMENT
● ഹരിത പടക്കങ്ങൾ മാത്രമേ പൊട്ടിക്കാവൂ എന്ന ഉത്തരവ് വ്യാപകമായി ലംഘിച്ചതാണ് പ്രധാന കാരണം
● കനത്ത പുകമഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞത് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്
● മുംബൈയിൽ ഡോംഗ്രിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി കടകളും കുടിലുകളും കത്തിനശിച്ചു
● താനെയിൽ തീപിടിത്തമുണ്ടായ റെസിഡൻഷ്യൽ കെട്ടിടത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെത്തി
ന്യൂഡൽഹി/മുംബൈ: (KVARTHA) ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ കനത്ത വിഷപ്പുകയിലാണ് രാജ്യതലസ്ഥാനം. ഡൽഹിയിൽ മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 400-ന് മുകളിലെത്തുകയും ചിലയിടങ്ങളിൽ 500 കടക്കുകയും ചെയ്തു. ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രമേ പൊട്ടിക്കാവൂ എന്ന ഉത്തരവ് വ്യാപകമായി ലംഘിച്ചതാണ് മലിനീകരണം കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ പലയിടത്തും ദൃശ്യപരിധി കുറഞ്ഞു. ദൃശ്യപരിധി കുറയുന്നത് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. വായു മലിനീകരണം രൂക്ഷമായതോടെ കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
മുംബൈയിൽ വ്യാപക തീപിടിത്തം
അതേസമയം, ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയിൽ വിവിധ ഇടങ്ങളിൽ തീപിടിത്തമുണ്ടായി. ഡോംഗ്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി കടകളും കുടിലുകളും കത്തിനശിച്ചു. വിരാറിലും താനെയിലും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. താനെയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിലേക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
നവിമുംബൈയിലെ തുർബെയിൽ പ്രവർത്തിക്കുന്ന ഷോപ്പിങ് സെന്ററിലും തീപിടിത്തമുണ്ടായിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന സോഫാ നിർമാണ യൂണിറ്റിലേക്ക് പടക്കം വീണതാണ് ഇവിടെ തീപിടിത്തമുണ്ടാകാൻ കാരണമായത്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Air Quality Index crosses 500 in Delhi while Mumbai reports several fire accidents after Diwali celebrations.
#Kvartha #DelhiPollution #AirQualityIndex #MumbaiFire #DiwaliAftermath #EknathShinde #NationalNews #MalayalamNews #SobhaNews
