SWISS-TOWER 24/07/2023

Sania Mirza | 'വിവാഹമോചനം നേടിയിട്ട് കുറച്ച് മാസങ്ങളായി'; മൗനം വെടിഞ്ഞ് സാനിയ മിർസ; ശുഐബ് മാലികിന് ആശംസകളും

 


ഹൈദരാബാദ്: (KVARTHA) പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് മാലികും താനും വിവാഹമോചിതരായി ഏതാനും മാസങ്ങൾ കഴിഞ്ഞെന്ന് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ തന്റെ സഹോദരി അനത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റിലൂടെ വെളിപ്പെടുത്തി. ശുഐബ് മാലിക്, നടി സന ജാവേദുമായുള്ള തന്റെ മൂന്നാം വിവാഹം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തൽ.
  
Sania Mirza | 'വിവാഹമോചനം നേടിയിട്ട് കുറച്ച് മാസങ്ങളായി'; മൗനം വെടിഞ്ഞ് സാനിയ മിർസ; ശുഐബ് മാലികിന് ആശംസകളും

'സാനിയ തന്റെ വ്യക്തിജീവിതത്തെ എല്ലായ്‌പ്പോഴും പൊതുജനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നു. എന്നിരുന്നാലും, ശുഐബും അവളും വിവാഹമോചനം നേടിയിട്ട് കുറച്ച് മാസങ്ങളായി എന്ന കാര്യം പങ്കുവെക്കേണ്ടതിന്റെ ആവശ്യകത ഇന്ന് ഉയർന്നുവന്നിരിക്കുന്നു. ശുഐബിന്റെ പുതിയ യാത്രയ്ക്ക് അവൾ ആശംസകൾ നേരുന്നു', അനം മിർസ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സ്വകാര്യതയെ മാനിക്കണമെന്നും കുടുംബം കൂട്ടിച്ചേർത്തു.

ഇസ്ലാമിൽ ഒരു സ്ത്രീക്ക് തൻറെ ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ സാധിക്കുന്ന പ്രക്രിയയായ 'ഖുൽഅ്' പ്രകാരമാണ് ശുഐബ് മാലികുമായുള്ള വിവാഹബന്ധം സാനിയ മിർസ വേർപെടുത്തിയതെന്ന് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ നേരത്തെ വ്യക്തമാക്കിയിരുന്നു. 2010 ൽ ഹൈദരാബാദിൽ വെച്ചായിരുന്നു സാനിയ മിർസയും ശുഐബ് മാലികും തമ്മിലുള്ള വിവാഹം നടന്നത്.

ശുഐബിന്റെ മൂന്നാം വിവാഹമാണ് ഇപ്പോഴത്തേത്. നേരത്തെ സന ജാവേദ് പാകിസ്താൻ ഗായകൻ ഉമൈർ ജസ്വാളിനെ വിവാഹം കഴിച്ചെങ്കിലും കഴിഞ്ഞ വർഷം നവംബറിൽ ഇരുവരും വിവാഹമോചിതരായിരുന്നു. സാനിയയുമായുള്ള വിവാഹമോചനത്തിൽ തൃപ്തരല്ലാത്തതിനാൽ മാലികിന്റെ കുടുംബാംഗങ്ങൾ ആരും നികാഹ് ചടങ്ങിൽ പങ്കെടുത്തില്ലെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Keywords: Sania Mirza, Shoaib Malik, Sana Javed, Hyderabad, National, Tennis, 'Divorced For a Few Months': Sania Mirza Breaks Silence.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia