SC Order | 6 മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് ആവശ്യമില്ല; പരസ്പര സമ്മതോടെ വേര്‍പിരിയാന്‍ തീരുമാനിച്ചവര്‍ വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
May 1, 2023, 16:27 IST
ന്യൂഡെല്‍ഹി: (www.kvartha.com) വിവാഹ മോചനത്തില്‍ സുപ്രധാന ഉത്തരവുമായി ഇന്‍ഡ്യയുടെ പരമോന്നത തീതിപീഠമായ സുപ്രീംകോടതി. വീണ്ടെടുക്കാനാകാത്ത വിധത്തില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ കുടുംബങ്ങള്‍ വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്നാണ് സുപ്രീംകോടതി വിധി.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് ആവശ്യമില്ല. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. നിബന്ധനകള്‍ക്ക് വിധേയമായാണിതെന്നും കോടതി നിരീക്ഷിച്ചു.
ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 13 ബി ഒഴിവാക്കാനാകുമോയെന്നതാണ് കോടതി പരിശോധിച്ചത്. ഇതിനിടെയാണ് ആര്‍ടികിള്‍ 142 പ്രകാരം വീണ്ടെടുക്കാനാകാതെ തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ സമയപരിധിയില്ലാതെ അവസാനിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടത്.
സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഒക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം. സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങിയവ തുല്യമായി വീതംവയ്ക്കണമെന്നും കോടതി കോടതി വ്യക്തമാക്കി.
Keywords: News, National-News, National, Delhi-News, SC Order, Supreme Court of India, Divorce, Divorce can be granted on ‘grounds of irretrievable breakdown’: Supreme Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.