ശിവമോഗയിലെ ബജ്‌റംഗ്ദള്‍ നേതാവ് ഹര്‍ഷയുടെ കൊലയ്ക്ക് പിന്നില്‍ കുടിപ്പകയും മയക്കുമരുന്നുമെന്ന് ജില്ലാ പൊലീസ് മേധാവി

 


മന്‍ഗ്ലൂറു: (www.kvartha.com 22.02.2022) ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്ന് ശിവമോഗ ജില്ലാ പൊലീസ് സൂപ്രണ്ട് ബി എം ലക്ഷ്മിപ്രസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തില്‍ ശിവമോഗ ബുദ്ധ നഗര്‍ സ്വദേശി ഖസിഫ്(30), ജെ പി നഗറിലെ സെയ്ദ് നദീം (20)എന്നിവരെ അറസ്റ്റ് ചെയ്തു.

ഇവരില്‍ ഒരാളും ഹര്‍ഷയും തമ്മില്‍ ആറു മാസം മുമ്പ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായിരുന്നുവെന്ന് എസ് പി പറയുന്നു. ഇതിന്റെ പകവീട്ടി എന്നാണ് അറസ്റ്റിലായവരില്‍ നിന്ന് ലഭിക്കുന്ന സൂചന. അഞ്ചുപേരുടെ സംഘമാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക വിവരം. മൂന്നുപേര്‍ പൊലീസ് വലയിലാണ്. പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായി ഇതുവരെ വിവരമില്ല.

കൊലപാതകത്തിനു ശേഷം തളഗുപ്പ-ബെന്‍ഗ്ലൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ബെന്‍ഗ്ലൂറിലേക്കാണ് അറസ്റ്റിലായ പ്രതികള്‍ പോയതെന്നും എസ് പി പറഞ്ഞു. സംഭവത്തിന് പിന്നില്‍ മയക്കുമരുന്നിന്റെ സ്വാധീനം പൊലീസ് തള്ളിക്കളയുന്നില്ല. ആ ദിശയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൃത്യം ചെയ്തപ്പോള്‍ പ്രതികള്‍ ലഹരിയിലായിരുന്നു എന്ന് പറയുന്നുണ്ട്.

മെഡികല്‍ പരിശോധനാ ഫലം ലഭിച്ചാല്‍ കൃത്യമായി അറിയാം. കൊല്ലപ്പെട്ട ഹര്‍ഷ കാലിക്കടത്ത് തടയുന്ന ഗോസുരക്ഷാ സേനയിലെ സജീവ അംഗമായിരുന്നു എന്നും എസ് പി പറഞ്ഞു.

ശിവമോഗയിലെ ബജ്‌റംഗ്ദള്‍ നേതാവ് ഹര്‍ഷയുടെ കൊലയ്ക്ക് പിന്നില്‍ കുടിപ്പകയും മയക്കുമരുന്നുമെന്ന് ജില്ലാ പൊലീസ് മേധാവി

കൊലപാതകം ഹിജാബ് പ്രശ്‌നവുമായി ബന്ധിപ്പിക്കാനും പിന്നില്‍ എസ് ഡി പി ഐയാണെന്ന് സ്ഥാപിക്കാനും ബി ജെ പിയിലെ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കയാണ് പൊലീസിന്റെ കണ്ടെത്തല്‍.

Keywords:  District police chief said that liquor and drugs were behind the murder of Harsha in Shivamogga, Karnataka, News, Murder, Liquor, Drugs, Police, Arrested, National, Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia