Sleep & Memory | ഉറക്കം കുറവാണോ? ഭാവിയിൽ ഈ വലിയ പ്രശ്‌നം നേരിടേണ്ടി വരും! ഞെട്ടിക്കുന്ന പുതിയ പഠനം പുറത്ത്
Jan 6, 2024, 11:49 IST
ന്യൂഡെൽഹി: (KVARTHA) തിരക്കേറിയ ജീവിതത്തിൽ ഉറക്കമില്ലായ്മ പലർക്കും പ്രശ്‌നമാണ്. ഒരു ചെറിയ പ്രശ്നമായി കരുതി ആളുകൾ സാധാരണയായി ഇത് അവഗണിക്കുന്നു, പക്ഷേ ഭാവിയിൽ വലിയ പ്രശ്നമായി മാറിയേക്കാം. 30 മുതൽ 40 വയസുവരെയുള്ളവരിൽ ഉറക്കക്കുറവ് ഭാവിയിൽ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് ദ ജേർണൽ ഓഫ് അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
പഠനം എന്താണ് പറയുന്നത്?
പഠനത്തിന്റെ ഗവേഷകർ പറയുന്നതനുസരിച്ച്, ചെറുപ്പത്തിലോ മധ്യവയസിലോ നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, ഭാവിയിൽ ഓർമശക്തിയെ ബാധിക്കും. ദീർഘകാലം ഈ ശീലം നിലനിർത്തുന്നത് പ്രായത്തിനനുസരിച്ച് നിങ്ങളുടെ ഓർമശക്തിയെ ദുർബലപ്പെടുത്തുകയും മറ്റ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
അത്തരമൊരു സാഹചര്യത്തിൽ, തലച്ചോറിന്റെ ചിന്തിക്കാനും മനസിലാക്കാനുമുള്ള കഴിവ് ക്രമേണ ബാധിച്ചേക്കാം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഉറക്കക്കുറവ് ശരീരത്തെ മറ്റ് പല വിധത്തിലും ബാധിക്കും. 526 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്, മതിയായ ഉറക്കം ലഭിക്കാത്തവരെ അപേക്ഷിച്ച് ആവശ്യത്തിന് ഉറങ്ങുന്ന ആളുകൾക്ക് ഓർമശക്തി കുറയുന്നത് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ നിരീക്ഷിക്കപ്പെട്ടു.
മതിയായ ഉറക്കമില്ലായ്മയുടെ ദോഷങ്ങൾ
* ഹൃദയാരോഗ്യത്തെ ബാധിക്കുന്നു, ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
* തലച്ചോറിനെ ബാധിക്കുന്നു, ഇത് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
* പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നതിനൊപ്പം പെട്ടെന്ന് അസുഖം വരാനുള്ള സാധ്യതയും കൂട്ടുന്നു.
* ചർമത്തെയും ബാധിക്കുന്നു. ഇത് ചുളിവുകൾ, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
Keywords: News, National, New Delhi, Health Tips, Health, Lifestyle , Sleep, The Journal of the American Academy of Neurology, Disrupted sleep in your 30s-40s may impact memory later in life.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.