ആറന്‍മുള മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍

 


ADVERTISEMENT

ആറന്‍മുള: (www.kvartha.com 18.05.2016) ആറന്‍മുള മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഓഫീസറുടെ കാര്യാലയത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പരാതിയുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കടുത്ത മത്സരം നടക്കുന്ന ആറന്‍മുള മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജും യു.ഡി.എഫ് സ്ഥാനാര്‍ഥി ശിവദാസന്‍ നായരും ബി.ജെ.പി സ്ഥാനാര്‍ഥി എം.ടി രമേശുമാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ സെക്രട്ടറിയായ ഇവിടുത്തെ മാനേജര്‍ ബാലറ്റ് പേപ്പറുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായര്‍ക്ക് വോട്ടു രേഖപ്പെടുത്തിയെന്നും 42 ബാലറ്റുകളില്‍ 36 ലും ശിവദാസന്‍ നായര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എല്‍.ഡി.എഫ് ആരോപിച്ചു.

എന്നാല്‍ താന്‍ ബാലറ്റ് പേപ്പറുകളില്‍ അറ്റസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ഈ ഉദ്യോഗസ്ഥന്റെ നിലപാട്. സംഘര്‍ഷത്തെത്തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
ആറന്‍മുള മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍



Also Read:
കേന്ദ്ര സര്‍വ്വകലാശാലകളുടെ പൊതുപ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍

Keywords:  Dispute in Aranmula on Postal Vote #KeralaPolls2016, Pathanamthitta, Officer, Complaint, Police, Allegation, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia