Recovery | അര്‍ജുന്റെ മൃതദേഹവും ട്രക്കും കണ്ടെത്തിയത് കഠിനശ്രമത്തിന്റെ ഫലം; നിറഞ്ഞ സംതൃപ്തിയെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
● കേരളം കര്‍ണാടകയോട് കടപ്പെട്ടിരിക്കുന്നു എന്ന് കെ സി വേണുഗോപാല്‍
● കര്‍ണാടകയ്ക്കും സിദ്ധരാമയ്യയ്ക്കും നന്ദി രേഖപ്പെടുത്തി
കര്‍ണാടക: (KVARTHA) ഷിരൂരില്‍ അര്‍ജുന്റെ മൃതദേഹവും ട്രക്കും കണ്ടെത്തിയത് കഠിനശ്രമത്തിന്റെ ഫലമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിറഞ്ഞ സംതൃപ്തിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ കെസി വേണുഗോപാലും എംകെ രാഘവനും നിരന്തരം ആശയവിനിമയം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
അര്‍ജുനെ കണ്ടെത്താനായതില്‍ കര്‍ണാടകയ്ക്കും സിദ്ധരാമയ്യയ്ക്കും കെസി വേണുഗോപാല്‍ നന്ദി രേഖപ്പെടുത്തി. കേരളം കര്‍ണാടകയോട് കടപ്പെട്ടിരിക്കുന്നു എന്നുപറഞ്ഞ വേണുഗോപാല്‍ 72 ദിവസവും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയത്. ട്രക്കില്‍ മൃതദേഹവും ഉണ്ടായിരുന്നു. മൃതദേഹ ഭാഗങ്ങള്‍ ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. അതിനുശേഷം കുടുംബത്തിന് കൈമാറും. ഒരുപാട് പ്രതിസന്ധിക്ക്് ശേഷമാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്താനായത്.
#ArjunFound #KarnatakaInvestigation #DNAResults #TruckRecovery #KeralaKarnataka #CMStatemetn