Keratin Treatment | മുടിയഴകിനുള്ള കെരാറ്റിന്‍ ചികിത്സ ഭാവിയില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍

 

ന്യൂഡെൽഹി: (KVARTHA) സൗന്ദര്യത്തിന് ഏറെ പ്രാധാന്യം കൽപിക്കുന്നവരാണ് നമ്മള്‍. നിറത്തിനും മുഖകാന്തിക്കുമപ്പുറം മൂടിയഴകിനെയും ഇഷ്ടപ്പെടുന്നവരാണല്ലോ നാം. സൗന്ദര്യത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത ഘടകം തന്നെയാണ് ആരോഗ്യമുള്ളതും ഭംഗിയുള്ളതുമായ മുടികൾ. മുടിയുടെ സംരക്ഷണം പോലെയാണ് അതിന്റെ ആരോഗ്യവും അഴകും നിലനിർത്തുകയെന്നത്. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി വളരെ പ്രചാരത്തിലുള്ള ഒരു ചികിത്സയാണ് കെരാറ്റിൻ ട്രീറ്റ്‌മെന്റ് (Keratin Treatment).

Keratin Treatment | മുടിയഴകിനുള്ള കെരാറ്റിന്‍ ചികിത്സ ഭാവിയില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍

എന്താണ് കെരാറ്റിൻ ചികിത്സ?

മുടിയിലും ചർമത്തിലും നഖത്തിലും കാണപ്പെടുന്ന പ്രോട്ടീനാണ് കെരാറ്റിൻ. നരച്ച മുടി മിനുസപ്പെടുത്താനും തിളങ്ങാനും കൂടുതൽ നിയന്ത്രിക്കാനും കെരാറ്റിൻ ട്രീറ്റ്‌മെന്റ് വഴി കഴിയും. ചികിത്സ സാധാരണയായി 1-3 മണിക്കൂർ എടുക്കുകയും ഏകദേശം മൂന്ന് മാസം നീണ്ടുനിൽക്കുകയും ചെയ്യും. താത്കാലിക ഭംഗി ആണെങ്കിലും ഇതൊരു ഫാഷനായി തന്നെ ആളുകൾ ഏറ്റെടുത്തിരിക്കുന്നു. എന്നാൽ ഇതിന്റെ പാർശ്വഫലങ്ങൾ പലരും അറിയാതെ പോകുന്നു. കാൻസർ പോലുള്ള അപകട രോഗങ്ങൾക്ക് വരെ ഇത് കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു.

ഇത്തരം ഹെയർ ട്രീറ്റ്‌മെൻ്റുകൾ ചെയ്യാൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഫോർമാൽഡിഹൈഡ് അടങ്ങിയിരിക്കുന്നതിനാൽ ഇത് കാൻസർ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഫോർമാൽഡിഹൈഡ് എന്നത് വിഷലിപ്തമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് കാൻസർ സാധ്യത വർധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കെരാറ്റിൻ ചികിത്സ ചർമത്തിലും തലയോട്ടിയിലും ചുണങ്ങുകൾക്കും വയറിലെ അസ്വസ്ഥതകൾക്കും വേദനയ്ക്കും കാരണമാവുകയും ചെയ്യാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ചില രോഗികൾ വൃക്ക തകരാറുകൾ സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് അഭിപ്രായം.

മറ്റു ചിലരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കണ്ട് വരാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ മിക്ക മുഖ്യധാര കെരാറ്റിൻ ഹെയർ ട്രീറ്റ്‌മെൻ്റുകളിലും ഗ്ലൈഓക്‌സിലിക് ആസിഡോ അതിൻ്റെ ഡെറിവേറ്റീവുകളോ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. തലയോട്ടിയിലെ പ്രകോപിപ്പിക്കലിനും മുടി ചികിത്സകൾ കാരണമായേക്കാം. അലർജി ഉണ്ടാകാനും ഇട വരുത്തും. കൂടാതെ കെരാറ്റിൻ ഹെയർ ട്രീറ്റ്‌മെൻ്റിൻ്റെ അമിതമായ ഉപയോഗം മൂലം മുടിയുടെ തനതായ ആരോഗ്യം തന്നെ നഷ്ടപ്പെടുകയും മുടിയുടെ വരൾച്ച, പൊട്ടൽ, പിളർപ്പ് എന്നിങ്ങനെയുള്ള മുടിക്ക് കേടുപാടുകൾ വരുത്തുവാനും ഇടവരുത്തും എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

മുടികൾക്ക് താൽക്കാലികമായ ഭംഗിക്ക് വേണ്ടി മുടിയുടെ മൊത്തം ആരോഗ്യം നഷ്ടപ്പെടുത്തുകയും അപകടകരമായ രോഗങ്ങൾക്ക് ഇടവരുത്താനും വഴിയൊരുക്കുന്നതിനാൽ ഇത്തരം ട്രീട്മെന്റുകളെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒരു ഡെർമറ്റോളജിസ്റ്റിനെയോ ഹെയർ സ്റ്റൈലിസ്റ്റിനെയോ സമീപിച്ച് ചികിത്സ നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് ഉറപ്പാക്കുക.

Keywords: News, Malayalam News, National, Health, Lifestyle, Keratin Hair Treatment, Hair Grouth, Disadvantages Of Keratin Hair Treatment
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia