ടൈറ്റനോസറിയൻ കുടുംബത്തിൽപെട്ട 100 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തി

 


പശ്ചിമ ഖാസി: (www.kvartha.com 05.05.2021) ഏകദേശം 100 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തി. പശ്ചിമ ഖാസി ഹിൽസ് ജില്ലയായ മേഘാലയയ്ക്ക് സമീപമാണ് ടൈറ്റനോസറിയൻ കുടുംബത്തിൽപെട്ട സോറാപോഡുകൾ എന്ന  ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയത്. നോർത്ത് ഈസ്റ്റിലെ ജിയോളജികൽ സർവേ ഓഫ് ഇന്ത്യയുടെ പാലിയന്റോളജി വിഭാഗത്തിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഫീൽഡ് ട്രിപിലാണ് ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഈ കണ്ടെത്തലുകൾ നടന്നത്. ആദ്യമായാണ് സോറാപോഡിന്റെ അസ്ഥികൾ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്.

ടൈറ്റനോസറിയൻ കുടുംബത്തിൽപെട്ട സോറാപോഡുകൾക്ക് വളരെ നീളമുള്ള കഴുത്തും, നീളമുള്ള വാലുകളും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ തലകളും, കട്ടിയുള്ള തൂണുപോലുള്ള നാല് കാലുകളുമാണുള്ളത്.

വലുപ്പത്തിന്റെ കാര്യത്തിൽ മറ്റ് ചില ജീവിവർ​ഗങ്ങളെക്കാൾ ഇവ മുന്നിലായിരുന്നു. കരയിൽ ഇതുവരെ ജീവിച്ചിരുന്ന ഏറ്റവും വലിയ മൃഗങ്ങളുടെ പട്ടികയിൽ ഇവയും ഉൾപെടുന്നു. സോറാപോഡുകളുടെ അസ്ഥികൾ കണ്ടെത്തുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് മേഘാലയ. ഇതിന് മുൻപ് ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇതിന്റെ ഫോസിലുകൾ കണ്ടെത്തിയിട്ടുള്ളത്.
ആഫ്രിക, ഏഷ്യ, തെക്കേ അമേരിക, വടക്കേ അമേരിക, യൂറോപ്, ഓസ്‌ട്രേലിയ, അന്റാർടിക എന്നിവിടങ്ങളിൽ നിന്നുള്ള വിവിധതരം സോറാപോഡ് ദിനോസറുകളാണ് ടൈറ്റനോസറുകൾ.

മേഘാലയയിൽ നിന്നുള്ള ദിനോസർ അസ്ഥികൾ 2001 -ൽ ജി‌എസ്‌ഐ റിപോർട് ചെയ്തിരുന്നുവെങ്കിലും പൊടിഞ്ഞതും ഒട്ടും സംരക്ഷിക്കപ്പെടാത്ത അവസ്ഥയിലും ആയിരുന്നതിനാൽ അവ ഏത് ഇനത്തിൽ പെട്ടതാണ് എന്ന് തിരിച്ചയറിയാൻ സാധിച്ചിരുന്നില്ല.

'ഇപ്പോഴത്തെ എല്ലുകൾ 2019-2020, 2020-21 എന്നീ വർഷങ്ങളിലെ ഫീൽഡ് വർക് സമയത്താണ് കണ്ടെത്തിയത്. ടീമിന്റെ അവസാന സന്ദർശനം 2021 ഫെബ്രുവരിയിലായിരുന്നു. ഫോസിലുകൾ ഏകദേശം 100 കോടി വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ ക്രിറ്റേഷ്യസിൻ കാലഘട്ടത്തിലേതാണ് എന്നും അതിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഫോസിലുകൾ ലിംബ് അസ്ഥികളാണെന്നും ഗവേഷകർ പറഞ്ഞു.

ഇരുപത്തിയഞ്ചിലധികം പൊട്ടിയ അസ്ഥി മാതൃകകളാണ് കണ്ടെടുത്തിരിക്കുന്നത്. അവ വ്യത്യസ്ത വലുപ്പത്തിലുള്ളവയും, ഒറ്റപ്പെട്ട മാതൃകകളായും കാണപ്പെടുന്നു. എന്നാൽ, അവയിൽ ചിലത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ കണ്ടെത്തിയതായും ഗവേഷകർ പറയുന്നു.

ടൈറ്റനോസറിയൻ കുടുംബത്തിൽപെട്ട 100 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തി

അസ്ഥികളുടെ മോശം അവസ്ഥ കാരണം അവയുടെ വംശം തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും, വീണ്ടെടുക്കപ്പെട്ട എല്ലുകളിൽ ഭൂരിഭാഗവും ഭാഗികമായി ഉറപ്പിക്കുകയും, ഭാഗികമായി മാറ്റി സ്ഥാപിക്കുകയും ചെയ്യും. അതിനാൽ, ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളവയിൽ നിന്ന് മൂന്നെണ്ണം മാത്രമേ പഠനത്തിനായി ഉപയോഗിക്കൂ. അവയിൽ 55 സെന്റിമീറ്റർ നീളമുള്ള ഭാഗികമായി സംരക്ഷിക്കപ്പെടുന്ന ലിംബ് അസ്ഥിയാണ് ഏറ്റവും വലുത്.

ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ തെക്കൻ അർധഗോളത്തിലെ ഭൂപ്രദേശങ്ങളിൽ കണ്ടിരുന്ന ഏറ്റവും വൈവിധ്യമാർന്ന സസ്യഭുക്കുകളായിരുന്നു ടൈറ്റനോസൗറിയൻ സോറാപോഡ് ദിനോസറുകൾ. പക്ഷേ, അവ ഗോണ്ട്വാനൻ ലാൻഡ്‌മാസുകളിൽ നിന്നുള്ളവയല്ലെന്ന് ഗവേഷകർ പറഞ്ഞു.

ഏകദേശം 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന പാംഗിയൻ സൂപ്പർ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗമാണ് ഗോണ്ട്വാനലാന്റ്. ഇത് തെക്കേ അമേരിക, ആഫ്രിക, അറേബ്യ, മഡഗാസ്കർ, ശ്രീലങ്ക, ഇന്ത്യ, അന്റാർടിക, ഓസ്‌ട്രേലിയ തുടങ്ങിയ പ്രധാന ഭൂഖണ്ഡങ്ങളെ ഉൾക്കൊള്ളുന്നു.

ഇന്ത്യയിൽ, ക്രിറ്റേഷ്യസ് സോറാപോഡ് ദിനോസർ സാധാരണയായി ടൈറ്റനോസറിയൻ വംശത്തിൽ നിന്നുള്ളവയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് അവ എന്നാണ് റിപോർടുകൾ.

Keywords:  News, India, National, Top-Headlines, Dinosaur, Dinosaur bones dating back to 100 million years found in Meghalaya.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia