Dimple Yadav | ഉപതെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലെ മെയിന്‍പുരിയില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ എസ് പി സ്ഥാനാര്‍ഥി
Nov 10, 2022, 17:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക് നൗ: (www.kvartha.com) സമാജ് വാദി പാര്‍ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ് അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭ മണ്ഡലത്തില്‍ മരുമകളും മുന്‍ എംപിയുമായ ഡിംപിള്‍ യാദവ് മത്സരിക്കും. സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍. ഡിംപിളിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 42 കാരിയായ ഡിംപിള്‍ യാദവ് രണ്ട് തവണ കനൗജില്‍ നിന്ന് ലോക്സഭാംഗമായെങ്കിലും 2019-ല്‍ സീറ്റ് നഷ്ടപ്പെട്ടു.
യുപിയിലെ രണ്ട് സീറ്റുകള്‍ ഉള്‍പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡിസംബര്‍ അഞ്ചിന് ലോക് സഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കും. ഗുജറാതിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഡിസംബര്‍ എട്ടിന് ഫലവും പുറത്തുവരും.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മുലായം സിങ് യാദവ് മരിച്ചത്. സമാജ് വാദി പാര്‍ടിയുടെ കോട്ടയായ മെയിന്‍ പുരിയില്‍ 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ 94,000 വോടുകളുടെ ഭൂരിപക്ഷത്തിനാണ് മുലായം വിജയിച്ചത്.
1996 ലാണ് മുലായം മെയിന്‍പുരിയില്‍ നിന്നും ആദ്യമായി വിജയിക്കുന്നത്. തുടര്‍ന്ന് 2004, 2009, 2019 തെരഞ്ഞെടുപ്പുകളില്‍ മുലായം മെയിന്‍പുരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മുലായത്തിന്റെ മരുമകളിലൂടെ മണ്ഡലം നിലനിര്‍ത്താനാണ് സമാജ് വാദി പാര്‍ടി ലക്ഷ്യമിടുന്നത്. ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്.
Keywords: Dimple Yadav To Contest UP's Mainpuri After Father-In-Law Mulayam Singh Yadav's Death, News, Lok Sabha, By-election, Akhilesh Yadav, Assembly Election, National, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.