Dileep | നടിയെ ആക്രമിച്ചെന്ന കേസില്‍ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്; തെളിവുകളുടെ വിടവ് നികത്താനാണെന്ന് ആരോപണം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) നടിയെ ആക്രമിച്ചെന്ന കേസില്‍ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ നടന്‍ ദിലീപ്. കേസിലെ എട്ടാം പ്രതിയായ ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിക്കുമുന്നില്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമാണെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.

തെളിവുകളുടെ വിടവു നികത്താനാണ് മുന്‍ ഭാര്യയായ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും കോടതിയില്‍ സമര്‍പ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നു.
Aster_MIMS

Dileep | നടിയെ ആക്രമിച്ചെന്ന കേസില്‍ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്; തെളിവുകളുടെ വിടവ് നികത്താനാണെന്ന് ആരോപണം

ഫെബ്രുവരി 16നാണ് മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കാനിരിക്കുന്നത്. കേസില്‍ 34-ാം സാക്ഷിയായ മഞ്ജുവിനെ നേരത്തേയും വിസ്തരിച്ചിരുന്നു.

Keywords: Dileep filed a new affidavit asking not to re-examine Manju Warrier, New Delhi, News, Cine Actor, Dileep, Court, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia