Shot Dead | 'കോയമ്പതൂര്‍ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി'; കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) കോയമ്പതൂര്‍ ഡിഐജി വിജയകുമാര്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതായി റിപോര്‍ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗണ്‍മാന്റെ പക്കല്‍നിന്ന് തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.  
Aster_MIMS

പ്രഭാത നടത്തത്തിന് പോയി വന്നതിനുശേഷമായിരുന്നു സംഭവം. മൃതദേഹം കോയമ്പതൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 2009ല്‍ സര്‍വീസില്‍ പ്രവേശിച്ച വിജയകുമാര്‍ പൊലീസ് സേനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. 

കാഞ്ചീപുരം, കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ എസ്പിയായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പതൂര്‍ ഡിഐജിയായി ചുമതലയേറ്റത്.

Shot Dead | 'കോയമ്പതൂര്‍ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി'; കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന



Keywords:  News, National, National-News, DIG, C Vijayakumar, IPS Officer, Shot Dead, Dead, Coimbatore, DIG C Vijayakumar IPS found dead in Coimbatore. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia