Doctors & Depts. | ആശുപത്രിയിൽ ചെന്നാൽ ഏത് ഡോക്‌ടറെ കാണണമെന്ന് അന്തം വിടേണ്ട; വിവിധ വിഭാഗങ്ങളെ കുറിച്ച് വിശദമായി അറിയാം
Mar 6, 2024, 21:04 IST
ന്യൂഡെൽഹി: (KVARTHA) ഡോക്ടറെ സമീപിക്കേണ്ട രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ആശുപത്രികളെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാൽ ചില അസുഖങ്ങൾ ഏത് വിഭാഗത്തിൽ പെടുന്ന ഡോക്ടറെ കാണണം എന്ന് ചിലർക്കൊക്കെ അറിയാതെ വരാറുണ്ട്. വൈദ്യ ശാസ്ത്ര മേഖല പുരോഗമിച്ചെങ്കിലും സാധാരണ രോഗികൾക്ക് ഇന്നും ആരോഗ്യ രംഗത്തെ പ്രത്യേക വിഭാഗങ്ങളെ കുറിച്ചു കൂടുതൽ അറിയാത്ത സ്ഥിതി വിശഷമുണ്ട്. അത്തരക്കാർക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങൾ ഇതാ.
നെഫ്രോളജി
വൃക്കകളുടെ പ്രവർത്തനം, വൃക്കരോഗങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഇത്. 'നെഫ്രോളജി' എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1960-ലാണ്. പ്രൊഫ. ജീൻ ഹാംബർഗർ 1953ൽ നിർദേശിച്ച ഫ്രഞ്ച് പദമായിരുന്നു ഇത്. അതിനുമുമ്പ്, ഈ വിഭാഗത്തെ സാധാരണയായി 'കിഡ്നി മെഡിസിൻ' എന്നാണ് വിളിച്ചിരുന്നത്.
വൃക്കകളുടെ ആരോഗ്യം, വൃക്കരോഗം എന്നിവ മുതൽ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ വരെയുള്ള ചികിത്സകൾ ഇതിൻ്റെ ഭാാഗമാണ്. വൃക്കകളെ ബാധിക്കുന്ന അവസ്ഥകളായ പ്രമേഹം, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയും, വൃക്കരോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന രോഗങ്ങളായ റീനൽ ഓസ്റ്റിയോഡിസ്ട്രോഫി, രക്താതിമർദം പോലെയുള്ളള അസുഖങ്ങളും നെഫ്രോളജിയുടെ ഭാഗമാണ്. നെഫ്രോളജിയിൽ അധിക പരിശീലനം നേടിയ ഡോക്ടർമാരെ നെഫ്രോളജിസ്റ്റ് എന്ന് വിളിക്കുന്നു.
യൂറോളജി
സ്ത്രീ-പുരുഷ മൂത്രനാളി സംവിധാനത്തിന്റെയും പുരുഷ പ്രത്യുത്പാദന, ലൈംഗിക അവയവങ്ങളുടെയും രോഗങ്ങൾ, ശസ്ത്രക്രിയ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് യൂറോളജി അഥവാ ജെനിറ്റോയൂറിനറി സർജറി. വൃക്ക, അഡ്രീനൽ ഗ്രന്ഥികൾ, യുറീറ്റർ, യൂറിനറി ബ്ലാഡർ, യുറീത്ര, ആൺ പ്രത്യുത്പാദന അവയവങ്ങൾ (വൃഷണം അഥവാ ടെസ്റ്റിസ്, എപിഡിഡൈമിസ്, വാസ് ഡിഫറൻസ്, സെമിനൽ വെസിക്കിൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി, ലിംഗം) എന്നിവയുടെ ചികിത്സയും ഈ വിഭാഗത്തിൽ പെടുന്നു.
ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ, മൂത്രാശയ കല്ലുകൾ, മൂത്രാശയ അർബുദം, മൂത്രസഞ്ചിയിലെ വീക്കം, മൂത്ര, പ്രത്യുത്പാദന അവയവങ്ങളുടെ പ്രശ്നങ്ങൾ, എപ്പിഡിഡൈമിറ്റിസ്, ഉദ്ധാരണക്കുറവ്
ഇന്റർസ്റ്റീഷ്യൽ സിസ്റ്റിറ്റിസ്, വൃക്കമാറ്റിവയ്ക്കൽ, വൃക്ക കാൻസർ, വൃക്ക കല്ല്, പ്രോസ്റ്റാറ്റിറ്റിസ്, പ്രോസ്റ്റേറ്റ് കാൻസർ, റിട്രോഗ്രേഡ് പൈലോഗ്രാം, റിട്രോഗ്രേഡ് യൂറിറ്ററൽ, വൃഷണ കാൻസർ, വാസക്ടമി, മൂത്രനാളി അണുബാധ, ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ എന്നിവയും മൂത്രസഞ്ചി അല്ലെങ്കിൽ പ്രോസ്റ്റേറ്റ് ക്യാൻസർ, വൃക്കയിലെ കല്ലുകൾ, ജന്മനായുള്ള തകരാറുകൾ, ആഘാതം എന്നിവ പോലുള്ള ശസ്ത്രക്രിയാ അവസ്ഥകളുടെ ചികിത്സയും യൂറോളജി കൈകാര്യം ചെയ്യുന്നു.
പീഡിയാട്രിക്
ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് പീഡിയാട്രിക്സ്. ആശുപത്രികളിൽ ഈ വിഭാഗം ശിശുരോഗ വിഭാഗം എന്നും അറിയപ്പെടുന്നു. ഒരു നവജാത ശിശുവിന്റെയോ കുട്ടിയുടെയോ ചെറിയ ശരീരം പ്രായപൂർത്തിയായവരുടെ ശരീരത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
ജന്മനായുള്ള വൈകല്യങ്ങൾ, ജനിതക വ്യതിയാനം, വളർച്ച പ്രശ്നങ്ങൾ എന്നിവ ശിശുരോഗവിദഗ്ദ്ധരെ സംബന്ധിച്ചിടത്തോളം കൂടുതൽ ശ്രദ്ധേയമാണ്. കുട്ടികൾ കേവലം 'ചെറിയ മുതിർന്നവർ' അല്ല എന്നതാണ് ഒരു സാധാരണ പഴഞ്ചൊല്ല്. രോഗലക്ഷണങ്ങൾ പരിഗണിക്കുമ്പോഴും മരുന്നുകൾ നിർദേശിക്കുമ്പോഴും രോഗങ്ങൾ നിർണയിക്കുമ്പോഴും ശിശുവിന്റെയോ കുട്ടിയുടെയോ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
ന്യൂറോളജി
നാഡീവ്യവസ്ഥയുടെ തകരാറുകൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ് ന്യൂറോളജി (Neurology). കേന്ദ്ര, പെരിഫറൽ നാഡീവ്യൂഹങ്ങൾ അവയുടെ ആവരണങ്ങൾ, രക്തക്കുഴലുകൾ, പേശി പോലുള്ള നാഡീവ്യൂഹവുമായി (Effector tissue) ബന്ധപ്പെട്ട എല്ലാ അവസ്ഥകളുടെയും രോഗനിർണയവും ചികിത്സയും ന്യൂറോളജി കൈകാര്യം ചെയ്യുന്നു. മനുഷ്യനുൾപ്പെടെ നട്ടെല്ലുള്ള ജീവികളിലെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് നാഡീ വ്യൂഹം. ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് (Neurological Disorders) കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പരിശീലനം നേടിയ ഡോക്ടർ ആണ് ന്യൂറോളജിസ്റ്റ് എന്ന് അറിയപ്പെടുന്നത്.
തലവേദന, റാഡിക്യുലോപ്പതി (Radiculopathy), ന്യൂറോപ്പതി (Neuropathy), ഹൃദയാഘാതം, ഡിമെൻഷ്യ, അപസ്മാരം, അൽഷിമേഴ്‌സ് രോഗം, ശ്രദ്ധക്കുറവ് / ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ, പാർക്കിൻസൺസ് രോഗം, ടൂറെറ്റ്സ് സിൻഡ്രോം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഹെഡ് ട്രോമ, സ്ലീപ് ഡിസോർഡേഴ്സ്, ന്യൂറോ മസ്കുലർ രോഗങ്ങൾ, നാഡീവ്യവസ്ഥയുടെ വിവിധ അണുബാധകൾ, മുഴകൾ എന്നിവ ന്യൂറോളജിസ്റ്റുകളുടെ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന രോഗങ്ങളിൽ ചിലതാണ്.
ചില ന്യൂറോളജിസ്റ്റുകൾ പ്രത്യേക ഉപമേഖലകളായ സ്ട്രോക്ക്, ഡിമെൻഷ്യ, ചലന വൈകല്യങ്ങൾ, ന്യൂറോ ഇന്റൻസീവ് കെയർ, തലവേദന, അപസ്മാരം, ഉറക്ക തകരാറുകൾ, വിട്ടുമാറാത്ത വേദന കൈകാര്യം ചെയ്യൽ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് അല്ലെങ്കിൽ ന്യൂറോ മസ്കുലർ രോഗങ്ങൾ എന്നിവയിൽ വൈദഗ്ധ്യം നേടിയിട്ടുണ്ടാവും.
ഓട്ടോറൈനോലാറിംഗോളജി
തലയുടെയും കഴുത്തിന്റെയും രോഗാവസ്ഥകളുടെ ചികിത്സ അല്ലെങ്കിൽ ശസ്ത്രക്രിയ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര മേഖലയിലെ ശസ്ത്രക്രിയാ ഉപവിഭാഗമാണ് ഓട്ടോറൈനോലാറിംഗോളജി. ഇ എൻ ടി മെഡിസിൻ എന്നീ പേരിലും അറിയപ്പെടുന്നു. തല, കഴുത്ത് ശസ്ത്രക്രിയാ വിദഗ്ധർ അല്ലെങ്കിൽ ഇഎൻടി വിദഗ്ധർ എന്ന് വിളിക്കുന്നു. ചെവി, മൂക്ക്, തൊണ്ട, തലയോട്ടിയുടെ അടിഭാഗം, തല, കഴുത്ത് എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് ഓട്ടോൈറൈനോലാറിംഗോളജിസ്റ്റിൽ നിന്ന് ചികിത്സ തേടുന്നു.
ഭക്ഷണം കഴിക്കൽ, കുടിക്കൽ, സംസാരിക്കൽ, ശ്വസനം, വിഴുങ്ങൽ, കേൾവി എന്നിവയുമായി ബന്ധപ്പെട്ട ഇന്ദ്രിയങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന പ്രവർത്തനപരമായ രോഗങ്ങൾക്കും ഈ വിഭാഗം ഡോക്ടർമാരെയാണ് കാണേണ്ടത്. കാൻസറുകളുടെയും തലയുടെയും കഴുത്തിന്റെയും ട്യൂമറുകളുടെയും ശസ്ത്രക്രിയയിലും പങ്കുവഹിക്കുന്നുണ്ട്. മുഖത്തിന്റെയും കഴുത്തിന്റെയും പ്ലാസ്റ്റിക് സർജറിയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്.
കടപ്പാട്: വിക്കിപീഡിയ

Keywords: News, News-Malayalam-News, National, National-Newsൾ, Health, Health-News, Lifestyle, Lifestyle-News, Different Types of Doctors & Medical Specialists Explained.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.