Diary of suspect | 'എന്റെ ജീവിതത്തിന് അർഥമില്ല', 'പ്രിയപ്പെട്ട മരണം, എന്റെ ജീവിതത്തിലേക്ക് വരൂ'; ജമ്മുവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതക കേസിൽ അറസ്റ്റിലായ യുവാവിന്റെ ഡയറിക്കുറിപ്പുകൾ പുറത്ത്; വിഷാദത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്നുവെന്ന് പൊലീസ്
Oct 4, 2022, 16:31 IST
ജമ്മു: (www.kvartha.com) ജമ്മുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതക കേസിൽ അറസ്റ്റിലായ യുവാവിന്റേതെന്ന് കരുതുന്ന സ്വകാര്യ ഡയറിയിലെ വിവരങ്ങൾ പുറത്ത്. ഡയറിയിൽ നിന്ന് യുവാവ് വിഷാദത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്നതായി പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു. 'പ്രിയപ്പെട്ട മരണം, എന്റെ ജീവിതത്തിലേക്ക് വരൂ', ഒരു കുറിപ്പിൽ പറയുന്നു. 'എനിക്ക് മോശം ദിവസം, ആഴ്ച, മാസം, വർഷം, ജീവിതം തുടങ്ങിയതിൽ ക്ഷമിക്കണം,' മറ്റൊരു കുറിപ്പിൽ കാണാം.
ജമ്മു കശ്മീരിലെ ജയിലുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ഹേമന്ത് കുമാർ ലോഹ്യ (57) യെ തിങ്കളാഴ്ച രാത്രിയാണ് വീട്ടിൽ കഴുത്തറുത്ത് ദേഹത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വീട്ടുജോലിക്കാരനായ യാസിർ അഹ്‌മദിന്റേതെന്ന് (23) പൊലീസ് പറയുന്ന ഡയറി കുറിപ്പുകളാണ് ഇപ്പോൾ പുറത്തുവന്നത്. ഇതുവരെ, തീവ്രവാദ ബന്ധത്തിന്റെ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
< !- START disable copy paste -->

ഡയറിയിൽ ഹിന്ദിയിലെ ഗാനങ്ങളുണ്ട്, അതിലൊന്ന് 'ഭൂലാ ദേനാ മുജെ' ('എന്നെ മറക്കുക') എന്നാണ്. മറ്റ് പേജുകൾ ചെറിയ വാചകങ്ങളും കുറിപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു - 'ഞാൻ എന്റെ ജീവിതത്തെ വെറുക്കുന്നു', 'ജീവിതം ദുഃഖം മാത്രമാണ്...' - കൂടാതെ 'മൈ ലൈഫ് 1%' എന്ന് കുറിച്ച ഫോൺ ബാറ്ററിയുടെ ചിത്രം കാണാം. അതിൽ, സ്നേഹം 0%, ടെൻഷൻ 90%, ദുഃഖം 99%, വ്യാജ പുഞ്ചിരി 100% എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
'ലൈഫ്' എന്ന തലക്കെട്ടിലുള്ള മറ്റൊരു കുറിപ്പിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: 'മൈ ജാസി ലൈഫ് ജെ രഹാ ഹൂൻ, മുജെ ഉസ് സാ കോയി പ്രോബ്ലം നഹി ഹൈ... പ്രശ്നം ബാത് സേ ഹൈ, ആഗേ ഹമാര കായാ ഹോഗാ ('എനിക്ക് ഒരു പ്രശ്നവുമില്ല ഞാൻ നയിക്കുന്ന ജീവിതത്തിൽ; ഭാവിയിൽ എന്ത് സംഭവിക്കുമെന്നതാണ് പ്രശ്നം').
യാസിർ അഹ്‌മദ് ആറ് മാസമായി ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലി ചെയ്തിരുന്നതായി ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ പറയുന്നു. 'ഇയാൾ പെരുമാറ്റത്തിൽ തികച്ചും ആക്രമണാത്മകനായിരുന്നു, കൂടാതെ വിഷാദാവസ്ഥയിലുമായിരുന്നു', ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: 'My life has no meaning': Diary of prime suspect in Jammu top cop murder indicates he was depressed, News, National, Jammu, Top-Headlines, Latest-News, Police, Arrested, man, Murder case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.