Ram Temple | 5000 അമേരികന്‍ വജ്രങ്ങള്‍ പതിച്ച മാല, നേപാളിലെ ജനക്പുരിയില്‍ നിന്ന് 1000 ബാസ്‌കറ്റുകളില്‍ പ്രത്യേക കാണിക്ക; രാംലല്ലയ്ക്ക് ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്ന് എത്തിയിരിക്കുന്നത് അതിശയിപ്പിക്കുന്ന സമ്മാനങ്ങള്‍
Jan 22, 2024, 12:17 IST
ന്യൂഡെല്‍ഹി: (KVARTHA) രാജ്യം ഉറ്റുനോക്കുന്ന പ്രാണപ്രതിഷ്ഠയ്ക്കായി ഒരുങ്ങിയിരിക്കുകയാണ് അയോധ്യ രാമക്ഷേത്രവും ക്ഷേത്രനഗരിയും. തിങ്കളാഴ്ച (22.01.2024) ഉച്ചക്ക് 12.30 വരെയുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്.
പ്രധാനമന്ത്രിയെ കൂടാതെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണ് പ്രാണപ്രതിഷ്ഠാ സമയത്ത് ശ്രീകോവിലില്‍ ഉണ്ടാവുക. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം ചൊവ്വാഴ്ച (23.01.2024) മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികള്‍ക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാന്‍ അവസരം.
അതേസമയം, രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന രാംലല്ലയ്ക്ക് ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്ന് അതിശയിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനങ്ങളായി എത്തിയിരിക്കുന്നത്. അമേരികന്‍ വജ്രമാല, ഹൈദരാബാദില്‍ നിന്ന് സ്വര്‍ണ പാദുകങ്ങള്‍, നേപാളില്‍ നിന്ന് 1000 ബാസ്‌കറ്റ് നിറയെ സമ്മാനങ്ങള്‍, എന്നിങ്ങനെയുള്ളവയാണ് സമര്‍പിക്കുന്നത്.
രാമ ക്ഷേത്ര മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന രണ്ട് കിലോഗ്രാം വെള്ളിയില്‍ 5000 അമേരികന്‍ വജ്രങ്ങള്‍ പതിച്ച മാലയാണ് രാംലല്ലയ്ക്ക് ചാര്‍ത്താനായി എത്തിയത്. സൂരത്തിലെ രാസേഷ് ജ്വല്‍ ഡയറക്ടറും വജ്ര വ്യാപാരിയുമായ കൗശിക് കക്കാഡിയയാണ് രാംലല്ലയ്ക്ക് ഈ കാണിക്ക സമര്‍പിച്ചത്. 40 ആഭരണ നിര്‍മാതാക്കള്‍ 35 ദിവസമെടുത്ത് രാപ്പകല്‍ ഉറക്കമുളച്ച് നിര്‍മിച്ചതാണ് ഈ ഭ്രഹ്മാണ്ഡ വജ്രമാല.
ഹൈദരാബാദില്‍ നിന്ന് സ്വര്‍ണ പാദുകങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ചല്ലാ ശ്രീനിവാസ് ശാസ്ത്രിയാണ് സ്വര്‍ണ പാദുകള്‍ കാഴ്ചവച്ചത്. ഇതിന് പുറമെ നേപാളിലെ ജനക്പുരിയില്‍ നിന്ന് 1000 ബാസ്‌കറ്റുകളില്‍ പ്രത്യേക സമ്മാനങ്ങള്‍ രാംലല്ലയ്ക്കായി എത്തിയിട്ടുണ്ട്.
Keywords: News, National, National-News, Religion, Religion-News, Diamond, Merchant, Necklace, 5000 Diamonds, Inspired, Ram Temple, Ayodhya, National News, PM, CM, Modi, Narendra Modi, Surat, Gujarat, Ram Temple, Diamond merchant makes necklace with 5000 diamonds inspired by Ram Temple in Ayodhya.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.