പ്രമേഹരോഗിയായ തബ്‌ലീഗ് പ്രവര്‍ത്തകന്‍ നിരീക്ഷണകേന്ദ്രത്തില്‍ മരിച്ചു; ആവശ്യമുള്ള ചികിത്സകള്‍ നല്‍കിയില്ലെന്ന് ആരോപണം
Apr 23, 2020, 13:13 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 23.04.2020) പ്രമേഹരോഗിയായ തബ്‌ലീഗ് പ്രവര്‍ത്തകന്‍ നിരീക്ഷണകേന്ദ്രത്തില്‍ മരിച്ചു. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അറുപതുകാരനാണ് മരിച്ചത്. ഡെല്‍ഹിയിലെ സുല്‍ത്താന്‍ പുരിയിലുള്ള ഐസോലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്. പ്രമേഹരോഗിയായ അറുപതുകാരന് ആവശ്യമുള്ള ചികിത്സകള്‍ നല്‍കിയില്ലെന്നാണ് നിരീക്ഷണകേന്ദ്രത്തില്‍ ഒപ്പമുള്ള ഒരുസംഘം ആളുകളുടെ ആരോപണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം അധികൃതര്‍ ഈ ആരോപണം തള്ളി. നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നയാളുടെ മറ്റ് രോഗങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കാറുണ്ട്. മരിച്ചയാള്‍ തനിക്ക് പ്രമേഹമുള്ള കാര്യം അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. രാജീവ് ഗാന്ധി ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നത്. പരിശോധനാഫലം വന്നിട്ടില്ല. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഇയാളെ കേന്ദ്രത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു.
എന്നാല്‍, പത്ത് മണിയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും മുമ്പ് മരണപ്പെടുകയുമായിരുന്നു. ഇതോടെ ആളുകള്‍ കൂട്ടംകൂടുകയും എതിര്‍പ്പുകള്‍ ഉന്നയിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് ഇടപെട്ടാണ് മൃതദേഹം നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് മാറ്റിയത്. തമിഴ്‌നാട് സ്വദേശിയാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

Keywords: News, National, India, New Delhi, COVID19, Death, Police, Hospital, Diabetic Tablighi Jamaat attendee dies at covid-19 isolation centre
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.