Diabetes Control | മധുര പലഹാരങ്ങള്‍ ഒഴിവാക്കിയാൽ മാത്രം പ്രമേഹത്തെ നിയന്ത്രിക്കാനാകില്ല! വരുതിയിലാക്കാൻ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
Jan 11, 2024, 16:06 IST
കണ്ണൂർ: (KVARTHA) പ്രമേഹത്തെ പേടിക്കാതെ നേരിടാം. ആകെ ശ്രദ്ധിക്കാനുള്ളത് ഇക്കാര്യങ്ങള്‍ മാത്രമാണ്. ഇതിനായി ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന ചില ടിപ്സുകളുണ്ട്. പ്രമേഹം അഥവാ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥ ആരോഗ്യത്തിന് എത്രമാത്രം ഭീഷണിയാകുന്നതാണെന്ന് മുൻകാലങ്ങളില്‍ നിന്ന് അപേക്ഷിച്ച് ഇപ്പോള്‍ മിക്കവരും മനസിലാക്കുന്നുണ്ട്. ഹൃദയം അടക്കം പല അവയവങ്ങളും പ്രമേഹം മൂലം ബാധിക്കപ്പെടാമെന്നും അതിനാല്‍ തന്നെ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്തേണ്ടതിന്‍റെ പ്രധാന്യവും മിക്കവരും തിരിച്ചറിയുന്നു.
പ്രമേഹത്തെ നിയന്ത്രിക്കാൻ തീര്‍ച്ചയായും ഭക്ഷണത്തിലാണ് ശ്രദ്ധ കാര്യമായി നല്‍കേണ്ടത്. മധുര പലഹാരങ്ങള്‍ മാത്രമല്ല, മധുരം ഏതെല്ലാം രീതിയില്‍ നമ്മുടെ ശരീരത്തിലെത്താമോ ആ മാര്‍ഗങ്ങളെല്ലാം തിരിച്ചറിഞ്ഞ് അടച്ചിരിക്കാൻ ജാഗ്രത കാണിക്കണം. ഭക്ഷണത്തിലൂടെ മാത്രമാണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ പ്രമേഹം വരുതിയിലായിയെന്ന് ചിന്തിക്കുന്നതും തെറ്റാണ്. മറ്റ് പല കാര്യങ്ങളിലും നമുക്ക് നിയന്ത്രണം ഇല്ലെങ്കില്‍ പ്രമേഹവും കുത്തനെ ഉയരാം.
ഭക്ഷണം വെറുതെ നിയന്ത്രിക്കുന്നതിന് പകരം പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് മനസിലാക്കി അവ ഉപായപൂര്‍വം ക്രമീകരിച്ച് നല്ലൊരു ഡയറ്റ് പ്ലാനുണ്ടാക്കി അത് പിന്തുടരാം. ഇത് പ്രമേഹമുള്ളവരുടെ മാനസികമായ സന്തോഷത്തിനും ഉപകരിക്കും. ആരോഗ്യകരമായി എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും വിധമാകണം ഡയറ്റിന്‍റെ പ്ലാൻ.
വ്യായാമം അല്ലെങ്കില്‍ കായികാധ്വാനം പ്രമേഹരോഗികള്‍ക്ക് നിര്‍ബന്ധമാണ്. അധികപേരും ഇത് ചെയ്യാറില്ലെന്നതാണ് സത്യം. പ്രായത്തിനും മറ്റ് ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് വ്യായാമത്തെ പ്രമേഹരോഗികള്‍ ക്രമീകരിക്കണം. ഇതിന് ഡോക്ടറുടെ നിര്‍ദേശം കൂടി തേടുന്നതാണ് ഉചിതം. ശരീരം അനങ്ങേണ്ടത് പ്രമേഹരോഗികള്‍ക്ക് നിര്‍ബന്ധമാണെന്ന് മനസിലാക്കുക. ഇത് ചെറിയ രീതിയിലായാലും മതി.
പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കൃത്യമായ ഇടവേളകളില്‍ പ്രമേഹം പരിശോധിച്ച് മനസിലാക്കിയിരിക്കണം. ഇത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. ഇന്ന് വീടുകളില്‍ തന്നെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനാവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്താൻ സാധിക്കും. ഇത് ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കില്‍ നല്ലത്. അല്ലെങ്കിലും പ്രമേഹം ഇടയ്ക്കിടെ പരിശോധിക്കണം. ഇതിന് അനുസരിച്ച് വേണം മറ്റ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ.
പ്രമേഹമുള്ളവര്‍ ഉറക്കവും കൃത്യമായി ക്രമീകരിച്ചിരിക്കണം. ഉറക്കമില്ലാത്ത അവസ്ഥയും പ്രമേഹം അധികരിക്കാൻ ഇടയാക്കും. ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍ അതിനുള്ള കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. സമ്മർദവും പ്രമേഹമുള്ളവര്‍ അകറ്റിനിര്‍ത്തേണ്ട കാര്യമാണ്. ജോലിയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ മറ്റേതെങ്കിലും സ്രോതസുകളില്‍ നിന്നോ ആവാം സമ്മർദം വരുന്നത്. ഏതായാലും അവ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രമേഹം ഉയരാൻ സാധ്യത കൂടിയേക്കാം.

Keywords: Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Kannur, Diseases, Diabetes, Tips, Diabetes prevention: Tips for taking control
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.