Cheating | ക്രികറ്റ് താരം ധോണിയുടെ പേരുപറഞ്ഞ് യുവതിയെ കബളിപ്പിച്ച് ഒന്നരവയസുള്ള കുഞ്ഞുമായി ബൈകിലെത്തിയ സംഘം കടന്നുകളഞ്ഞതായി പരാതി

 


റാഞ്ചി: (KVARTHA) ക്രികറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ പേരുപറഞ്ഞ് യുവതിയെ കബളിപ്പിച്ച് ഒന്നരവയസുള്ള കുഞ്ഞുമായി ബൈകിലെത്തിയ സംഘം കടന്നുകളഞ്ഞതായി പരാതി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ മൂന്നു ദിവസം മുന്‍പാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ധോണി പാവപ്പെട്ടവര്‍ക്ക് പണവും വീടും നല്‍കുന്നുണ്ടെന്ന് പറഞ്ഞാണ് മധുദേവി എന്ന യുവതിയെ ബൈകിലെത്തിയ രണ്ടംഗ സംഘം കബളിപ്പിച്ചത്.

Cheating | ക്രികറ്റ് താരം ധോണിയുടെ പേരുപറഞ്ഞ് യുവതിയെ കബളിപ്പിച്ച് ഒന്നരവയസുള്ള കുഞ്ഞുമായി ബൈകിലെത്തിയ സംഘം കടന്നുകളഞ്ഞതായി പരാതി


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


മൂന്നു ദിവസം മുന്‍പ് മധുദേവി ഒന്നര വയസും എട്ടു വയസ്സും പ്രായമുള്ള പെണ്‍മക്കളുമായി റാഞ്ചിയിലെ ഒരു കടയില്‍ സാധനം വാങ്ങുന്നതിനിടെയാണ് സംഭവം. ഇതിനിടെ, ബൈകിലെത്തിയ ഒരു പുരുഷനും സ്ത്രീയും ധോണി പാവപ്പെട്ടവര്‍ക്ക് പണം നല്‍കുന്നുവെന്ന് പറഞ്ഞ് മധുദേവിയെ സമീപിച്ചു. പണം വിതരണം ചെയ്യുന്നിടത്തേക്ക് തന്നെ കൊണ്ടുപോകാമോയെന്ന് മധുദേവി ചോദിച്ചപ്പോള്‍ ബൈകിലെത്തിയവര്‍ സമ്മതിച്ചു. തുടര്‍ന്ന് മധുദേവിയെയും ഒന്നര വയസ്സുള്ള മകളെയും കൂടെ കൊണ്ടുപോയി. മധുദേവിയുടെ എട്ട് വയസ്സുള്ള മകളെ കടയില്‍ തന്നെ നിര്‍ത്തി.

ഹര്‍മുവിലെ ഇലക്ട്രിസിറ്റി ഓഫിസില്‍ എത്തിയപ്പോള്‍ ഓഫിസിനുള്ളില്‍ പണ വിതരണവുമായി ബന്ധപ്പെട്ട യോഗം നടക്കുന്നുണ്ടെന്ന് ഇവര്‍ മധുദേവിയോട് പറഞ്ഞു. മധുദേവിയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞതോടെ ബൈകിലുണ്ടായിരുന്നവര്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് കടന്നുകളഞ്ഞു. മധുദേവി ഇവരെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ബൈക് യാത്രികര്‍ രക്ഷപ്പെട്ടു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സാധ്യമായ എല്ലാ കോണുകളില്‍ നിന്നും അന്വേഷിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മധുദേവിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും അവ പരിശോധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ പാവപ്പെട്ടവര്‍ക്കുള്ള സര്‍കാര്‍ പദ്ധതിയെക്കുറിച്ച് തന്നോട് പറഞ്ഞെന്ന് ആദ്യം മൊഴി നല്‍കിയ മധുവേദി, പിന്നീട് ധോണിയുടെ പേരു പറഞ്ഞ് കബളിപ്പിച്ചെന്ന് മൊഴിമാറ്റിയെന്നും പൊലീസ് പറഞ്ഞു.

Keywords:  'Dhoni distributing money': Bikers trick woman, kidnap her child in Ranchi, Ranchi, News, Cheating, Kidnap, Child, Police, Complaint, Dhoni, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia