ധോബ്ലെ വീണ്ടും ആഞ്ഞടിച്ചു; ഡാന്‍സ് ബാറില്‍ പിടിയിലായത് 16 പെണ്‍കുട്ടികളടക്കം 45 പേര്‍
Jul 7, 2012, 12:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ : ഉന്മാദമേളകള്‍ നടക്കുന്ന വന്‍കിടഹോട്ടലുകളിലും ഡാന്‍സ്ബാറുകളിലും അനാശാസ്യകേന്ദ്രങ്ങളിലും ഇരച്ചുകയറി നടപടിയെടുത്ത് പുതിയ ചരിത്രം സൃഷ്ടിച്ച മഹാനഗരത്തിലെ അസീ. പോലീസ് കമ്മീഷണര്‍ വസന്ത് ധോബ്ലെ വെള്ളിയാഴ്ച രാത്രി മലഡിലെ ബാര്‍ റെയ്ഡ് ചെയ്ത് 14 പേര്‍ പെണ്‍കുട്ടികളടക്കം 45 പേരെ അറസ്റ്റ് ചെയ്തു.
ബാറില്‍ സുഖം നുകരാനെത്തിയ 28 പേരും പിടിയിലായവരിലുണ്ട്. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മലഡിലെ സംഗം ബാറിലാണ് ധോബ്ലെയും സംഘവുമടങ്ങിയ പോലീസിലെ സാമൂഹ്യസേവന വിഭാഗം റെയ്ഡ് നടത്തിയത്. ആറുമാസം മുമ്പ് ഇതേ ബാറില്‍ റെയ്ഡ് നടത്തി നിരപധിപേരെ പിടികൂടിയിരുന്നു.
വസന്ത് ധോബ്ലെയുടെ റെയ്ഡ് നടപടികള്‍ മഹാനഗരത്തിലെ 'കാക്കി താലിബാനിസ'മാണെന്നാരോപിച്ച് ഒരു വ്യവസായി ഉദ്യോഗസ്ഥനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ധോബ്ലെ റെയ്ഡില്‍ പിടികൂടിയ ജര്‍മ്മന്‍ പെണ്‍കുട്ടികളെ വേശ്യകളായി മുദ്രകുത്തിയതിനെതിരെയാണ് തെഹസിന്‍ പൂനാവല എന്ന വ്യവസായി കോടതിയെ സമീപിച്ചത്.
ഇതേ തുടര്‍ന്ന് ധോബ്ലെയ്‌ക്കെതിരെ നഗരത്തിലെ പൊതുസമൂഹത്തിലെ ഒരു വിഭാഗം നൂറുകണക്കിനാളുകളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ ധോബ്ലെയുടെ നടപടികള്‍ക്ക് മുംബൈ പോലീസ് കമ്മീഷണര്‍ അരുപ് പട്‌നായകിന്റെ പിന്തുണയുണ്ടായിരുന്നു.
അതിനിടയില്‍ മുമ്പ് നടന്ന ഒരു റെയ്ഡിനിടയില്‍ പിടിയിലായ രണ്ട് സഹോദരിമാര്‍ ധോബ്ലെയ്‌ക്കെതിരെ മുംബൈ ഹൈക്കോടതിയില്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ജൂണ്‍ നാലിനാണ് മുംബൈ നഗരപരിസരത്തെ ബാറില്‍ റെയ്ഡ് നടത്തി സഹോദരിമാര്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത്. എന്നാല്‍ ഹൈക്കോടതി ധോബ്ലെയുടെ നടപടികളെ തുറന്ന കോടതിയില്‍ അഭിനന്ദിക്കുകയും യുവതികളുടെ പരാതി ഫയലില്‍ സ്വീകരിക്കാതെ തള്ളിക്കളയുകയും ചെയ്തു. ഈ യുവതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

Keywords: Mumbai, National, Raid, Dance, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.