Fined | ഹെല്‍മെറ്റും ലൈസന്‍സും ഇല്ലാതെ ബൈക് ഓടിച്ചതായി പരാതി; ധനുഷിന്റെ മകന് പിഴ ശിക്ഷ

 


ചെന്നൈ: (KVARTHA) ഹെല്‍മെറ്റും ലൈസന്‍സും ഇല്ലാതെ നിരത്തിലൂടെ ബൈക് റൈഡ് നടത്തിയെന്ന പരാതിയില്‍ നടന്‍ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈകോടിച്ച ധനുഷിന്റെ മൂത്ത മകന്‍ യാത്ര(17)യ്ക്ക് 1000 രൂപയാണ് പിഴ ഈടാക്കിയത്.

ഹെല്‍മെറ്റ് ധരിക്കാതെയുള്ള ബൈക് റൈഡിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രയ്ക്ക് പൊലീസ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടില്‍ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകന്‍. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ധനുഷും രജനികാന്തിന്റെ മകളായ ധനുഷിന്റെ ആദ്യ ഭാര്യ ഐശ്വര്യയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മോടോര്‍ സൈകിള്‍ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

Fined | ഹെല്‍മെറ്റും ലൈസന്‍സും ഇല്ലാതെ ബൈക് ഓടിച്ചതായി പരാതി; ധനുഷിന്റെ മകന് പിഴ ശിക്ഷ



Keywords: News, National, National-News, Police-News, Dhanush, Actor, Son, Yatra, Fined, Traffic, Police, Violate, Traffic Rules, National News, Dhanush's son Yatra fined by police for violating traffic rules.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia