SWISS-TOWER 24/07/2023

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതിയില്‍ വി എസിന്റെ അധിക സത്യവാങ്മൂലം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി:  (www.kvartha.com 1.04.2014)പ്രബലമായ  ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പിച്ചു. ഐസ്‌ക്രീം കേസ് അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്നാണ് വി എസ് ആരോപിക്കുന്നത്.

മുന്‍ ഡി ജി പി ജേക്കബ് പുന്നൂസും  അറ്റോര്‍ണി ജനറലും അന്വേഷണ സംഘവുമായി  കൂടിക്കാഴ്ച നടത്തിയെന്നാണ് വി എസിന്റെ ആരോപണം. ഇത് നിയമ വിരുദ്ധവുംചട്ടവിരുദ്ധവുമാണെന്ന് വി എസ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതിയില്‍ വി എസിന്റെ അധിക സത്യവാങ്മൂലംസുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഐസ്‌ക്രീം കേസില്‍ വി എസ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2011 ഡിസംബര്‍ 19 നും 2012 ജനുവരി 28 നുമാണ് അറ്റോര്‍ണി ജനറല്‍ അന്വേഷണസംഘവുമായി കൂടിക്കാഴ്ച നടത്തിയത്.

 കേസില്‍ അന്വേഷണ സംഘം തയ്യാറാക്കിയ  റിപോര്‍ട്ടിനെ കുറിച്ചാണ് ഇവര്‍ചര്‍ച്ച ചെയ്തതെന്നാണ് വി എസ് പറയുന്നത്.  ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍  സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് നേരത്തെ നല്‍കിയ ഹര്‍ജിയില്‍ ഈ വാദങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും വി എസ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 

Keywords:  New Delhi, Ice cream case, V.S Achuthanandan, Allegation, Meeting, CBI, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia