Air India | സഹയാത്രികയ്ക്കുനേരെ മദ്യലഹരിയില്‍ സഹയാത്രികന് മൂത്രമൊഴിച്ചെന്ന കേസില്‍ എയര്‍ ഇന്‍ഡ്യയ്ക്ക് 30 ലക്ഷം രൂപ പിഴ
Jan 20, 2023, 15:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) വിമാനത്തില്‍ സഹയാത്രികയ്ക്കുനേരെ സഹയാത്രികന് മദ്യലഹരിയില്‍ മൂത്രമൊഴിച്ചെന്ന കേസില്‍ എയര്‍ ഇന്‍ഡ്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). സംഭവത്തില്‍ എയര്‍ ഇന്‍ഡ്യയോടു വിശദീകരണം തേടിയ ശേഷമാണ് ചട്ടലംഘനത്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയത്.
നേരത്തെ മാസങ്ങള്‍ക്ക് മുമ്പു നടന്ന സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയര്‍ ഇന്‍ഡ്യയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പരാതിക്കാരി പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാന്‍ വൈകി എന്നായിരുന്നു വിമര്‍ശനം. നവംബര്‍ 26ന് നടന്ന സംഭവത്തില്‍ ജനുവരി നാലിനാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ ഉള്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കി. നിയമപ്രകാരമുള്ള കടമ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി. എയര്‍ ഇന്‍ഡ്യയുടെ ഡയറക്ടര്‍ ഇന്‍ ഫ് ളൈറ്റിന് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി.
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്‍ഡ്യ നാലു മാസം യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 26ന് ന്യൂയോര്‍ക് - ഡെല്‍ഹി യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കര്‍ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. ബഹുരാഷ്ട്ര ധനകാര്യ കംപനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ടിരുന്നു.

Keywords: DGCA fines Air India ₹30 lakh in urination case, says rules violated, New Delhi, News, Air India Express, Probe, Report, Complaint, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.