Controversy | ഈ രാജ്യം ആരുടെയും പിതാവിന്റെ വകയല്ല; കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദേശിച്ച ബി ജെ പി വക്താവിന് ചുട്ട മറുപടിയുമായി ആര്‍ ജെ ഡി നേതാവ്

 


ന്യൂഡെല്‍ഹി: (www.kvartha.com) കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദേശിച്ച ബി ജെ പി വക്താവ് നിഖില്‍ ആനന്ദിന് ചുട്ട മറുപടിയുമായി ആര്‍ ജെ ഡി നേതാവും മുന്‍ മന്ത്രിയുമായ അബ്ദുല്‍ ബാരി സിദ്ദീഖി. ഈ രാജ്യം ആരുടെയും പിതാവിന്റെ വകയല്ലെന്നായിരുന്നു സിദ്ദീഖിയുടെ പ്രതികരണം.

രാജ്യത്തെ സ്ഥിതി വളരെ മോശമാണെന്നും അതുകൊണ്ട് വിദേശത്ത് പഠിക്കുന്ന തന്റെ മക്കളോട് അവിടെ പൗരത്വം നേടാന്‍ കഴിയുമെങ്കില്‍ അവിടെത്തന്നെ തുടരാന്‍ നിര്‍ദേശിച്ചുവെന്നുമുള്ള സിദ്ദീഖിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അദ്ദേഹത്തോട് കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോകാന്‍ ബി ജെ പി വക്താവ് ആവശ്യപ്പെട്ടത്.

Controversy | ഈ രാജ്യം ആരുടെയും പിതാവിന്റെ വകയല്ല; കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദേശിച്ച ബി ജെ പി വക്താവിന് ചുട്ട മറുപടിയുമായി ആര്‍ ജെ ഡി നേതാവ്

'എന്റെ മകന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലാണ് പഠിക്കുന്നത്. മകള്‍ ലന്‍ഡന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി. രാജ്യത്തെ സ്ഥിതി വളരെ മോശമാവുകയാണെന്നും അതുകൊണ്ട് അവിടെ തന്നെ ജോലി നോക്കുന്നതാണ് നല്ലതെന്നും കഴിയുമെങ്കില്‍ പൗരത്വം സംഘടിപ്പിച്ച് അവിടുത്തെ പൗരന്മാരായി ജീവിക്കണമെന്നുമാണ് ഞാന്‍ അവരോട് നിര്‍ദേശിച്ചത്. ഒരാളെ സംബന്ധിച്ച് തന്റെ മക്കളോട് ജന്മനാട്ടിലേക്ക് മടങ്ങിവരേണ്ടെന്ന് പറയുന്നത് എത്രത്തോളം സങ്കടകരമാണ്', എന്നിങ്ങനെയായിരുന്നു കഴിഞ്ഞയാഴ്ച നടന്ന ഒരു ചടങ്ങില്‍ അബ്ദുല്‍ ബാരി സിദ്ദീഖി പറഞ്ഞിരുന്നത്.

ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്നും മക്കളോട് രാജ്യത്തേക്ക് വരേണ്ടെന്ന് പറഞ്ഞ സിദ്ദീഖി കുടുംബത്തോടെ പാകിസ്താനിലേക്ക് പോകണമെന്നും ആവശ്യപ്പെട്ട് നിഖില്‍ ആനന്ദ് രംഗത്തുവന്നത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ സിദ്ദീഖിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

'അബ്ദുല്‍ ബാരി സിദ്ദീഖി ഒരു മതേതര നേതാവാണെന്ന് സ്വയം അവകാശപ്പെട്ട ശേഷം രാജ്യത്തിനും രാജ്യത്തെ ഹിന്ദുക്കള്‍ക്കും എതിരെയാണ് സംസാരിക്കുന്നത്. ഇന്‍ഡ്യയില്‍ ജീവിക്കുകയും ഇവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് വീര്‍പ്പുമുട്ടിക്കുന്നുവെങ്കില്‍ മക്കളോട് വിദേശത്ത് ജീവിക്കാന്‍ പറയുന്നതിന് പകരം കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോകുകയാണ് വേണ്ടത്.

മദ്റസ സംസ്‌കാരത്തില്‍നിന്ന് പുറത്തുവരാന്‍ ഇക്കൂട്ടര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരക്കാര്‍ മതേതരത്വത്തിന്റെയും ലിബറലിസത്തിന്റെയും മറവില്‍ ദേശവിരുദ്ധവും മതപരവുമായ അജന്‍ഡകള്‍ നടത്തുന്നു' എന്നും നിഖില്‍ ആനന്ദ് പറഞ്ഞു.

Keywords: 'Desh kisi ke baap ka nahi': Ex-Bihar minister hits out at BJP leader for 'go to Pakistan' remark, New Delhi, News, Politics, Controversy, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia