വടക്കേ ഇന്ത്യയില്‍ അതിശൈത്യം; 20 ട്രെയിനുകള്‍ റദ്ദാക്കി

 


ന്യൂഡല്‍ഹി:(www.kvartha.com 24.01.2016) ജീവിതം താറുമാറാക്കി വടക്കേ ഇന്ത്യയില്‍ അതിശൈത്യം. ട്രെയിന്‍ ഗതാഗതത്തെയും ഇത് ബാധിച്ചിട്ടുണ്ട്. 135 ട്രെയ്‌നുകള്‍ വൈകിയാണ് ഓടുന്നത്. രണ്ടു ഡസനോളം ട്രെയ്‌നുകള്‍ റദ്ദാക്കിയിട്ടുണ്ട്.

വടക്കേ ഇന്ത്യയില്‍ അതിശൈത്യം; 20 ട്രെയിനുകള്‍ റദ്ദാക്കി20 ട്രെയ്‌നുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച മുപ്പതോളം പ്രാദേശിക ട്രെയിനുകളും ഡല്‍ഹിയില്‍ നിന്നുളള 20 ഓളം ട്രെയ്‌നുകളും വൈകിയാണ് ഓടിയത്. മഞ്ഞു കാരണം കാഴ്ച വ്യക്തമല്ലാത്തതിനാല്‍ 14 ഓളം ട്രെയിനുകള്‍ പുറപ്പെടേണ്ട സമയം പുതുക്കി നിശ്ചയിച്ചിരുന്നു. 4.6 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില.

ആകെ വരുന്ന 68 ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയാണെന്നും അല്ലാത്തവ വേഗം കുറച്ചു ഓടിക്കാനാണ് തീരുമാനമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
       

SUMMARY: At least 135 trains were running late and nearly two dozen cancelled after dense fog engulfed most parts of northern India on Sunday.

News agency ANI reported that at least 135 trains were running late while at least 20 have been cancelled in advance due to low visibility.

Keywords:  National, India, Train, Indian Railway, Cold, New Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia