പണത്തിന് ദൗര്‍ലഭ്യം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; ആറ് ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്

 


ന്യൂഡല്‍ഹി: (www.kvartha.com 23.11.2016) കള്ളപ്പണം വെളുപ്പിക്കുന്നതിനായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് പണത്തിന് ദൗര്‍ലഭ്യം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിനോടകം തന്നെ ആറ് ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തീവ്രവാദവും കള്ളപ്പണവും തുടച്ചുനീക്കുന്നതിനായി രാജ്യത്തുനിന്നും 500 രൂപയും 1000 രൂപയും അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും ആവശ്യത്തിന് പണമില്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഈ അവസ്ഥയിലാണ് നോട്ടുനിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി വന്നത്.

സുപ്രീംകോടതിയുടെ ചോദ്യത്തിന് പഴയ നോട്ടുകള്‍ക്ക് പകരമായി പുതിയ 500, 2000 രൂപാ നോട്ടുകള്‍ ആവശ്യത്തിന് ബാങ്കുകളിലും എ.ടി.എമ്മുകളിലും എത്തിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ നോട്ട് നിരോധനം വിജയമായതിന് തെളിവാണ് ഇത്രയും രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിക്ഷേപം കൂടിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ബാങ്കുകളില്‍ കുറയ്ക്കും. ഇതിന്റെ നേട്ടം ലഭിക്കുക സാധാരണക്കാര്‍ക്ക് ആയിരിക്കുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനമുള്ള കേസുകള്‍ എല്ലാം പരമോന്നത കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ പണത്തിന്റെ ഉപയോഗത്തില്‍ വന്‍ വര്‍ധന ഉണ്ടായതായും മുകുള്‍ റോതഗി കോടതിയെ അറിയിച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതി സംസ്ഥാനങ്ങളില്‍ ഉടനീളം സന്ദര്‍ശനം നടത്തി ജനങ്ങളുടെ അഭിപ്രായം ആരായുമെന്നും എ.ജി വ്യക്തമാക്കി.
പണത്തിന് ദൗര്‍ലഭ്യം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; ആറ് ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്


Also Read:
ഏഴാം തരം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; നമ്പര്‍ പ്ലേറ്റില്ലാത്ത നാനോ കാര്‍ കസ്റ്റഡിയില്‍

Keywords:  Demonetisation: Over Rs 6 lakh crores deposited in banks so far, AG tells Supreme Court, Investment, New Delhi, ATM, Bank, Prime Minister, Narendra Modi, Case, Justice, Visit, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia