SWISS-TOWER 24/07/2023

കള്ളപ്പണക്കാര്‍ക്ക് ഇനി രക്ഷയില്ല; ആദായനികുതി നിയമ ഭേഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം: അഴിമതിക്കെതിരെയുള്ള സര്‍ക്കാറിന്റെ പേരാട്ടത്തിന്റെ ഭാഗമാണ് ബില്ലെന്ന് ധനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 29.11.2016) കള്ളപ്പണക്കാര്‍ക്ക് ഇനി രക്ഷയില്ല. കനത്ത നികുതി അടച്ച് അവിഹിത സമ്പാദ്യത്തില്‍ ഒരു പങ്ക് നിയമവിധേയമാക്കാന്‍ കള്ളപ്പണക്കാര്‍ക്ക് അവസരം നല്‍കുന്ന ആദായനികുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദായനികുതിയില്‍ നിയമ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അഴിമതിക്കെതിരെയുള്ള സര്‍ക്കാറിന്റെ പേരാട്ടത്തിന്റെ ഭാഗമാണ് ബില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ഏകപക്ഷീയമായാണ് ബില്‍ പാസാക്കിയതെന്നും ജനാധിപത്യ മര്യാദയില്ലാത്ത നടപടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ എം.പിമാര്‍ സഭയില്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

നിയമഭേദഗതി ബില്ല് ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭ 14 ദിവസത്തിനകം ബില്ല് പാസാക്കണം. ധനബില്ലായതിനാല്‍ രാജ്യസഭ പാസാക്കിയില്ലെങ്കിലും നിയമം പ്രാബല്യത്തില്‍ വരും.

ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച അവിഹിത സമ്പാദ്യത്തിന് നികുതിയും പിഴയും സര്‍ചാര്‍ജും അടക്കം 50 ശതമാനം തുക ഈടാക്കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50 ന് പകരം 85 ശതമാനം പിഴ ചുമത്തും. വെളിപ്പെടുത്തുന്ന അവിഹിത സമ്പാദ്യത്തിന്റെ നാലിലൊന്ന് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി നിക്ഷേപിക്കണം. ഈ തുക നാലു വര്‍ഷത്തിന് ശേഷമല്ലാതെ തിരിച്ചെടുക്കാന്‍ അനുവദിക്കില്ല. പലിശയും നല്‍കില്ല.

കള്ളപ്പണം വെളിപ്പെടുത്താതിരിക്കുന്നവരില്‍നിന്ന് അന്വേഷണത്തിലൂടെ അത് കണ്ടെത്തിയാല്‍ 60 ശതമാനം നികുതിയും 15 ശതമാനം സര്‍ ചാര്‍ജും ഉള്‍പ്പെടെ 75 ശതമാനം തുക ഈടാക്കും. പുറമേ, ആദായ നികുതി അധികൃതര്‍ക്ക് വേണമെങ്കില്‍ 10 ശതമാനം പിഴയും ചുമത്താവുന്നതാണ്. ഇതുകൂടി ചേര്‍ത്താല്‍ മൊത്തം സര്‍ക്കാരിലേക്ക് നല്‍കേണ്ട നികുതി 85 ശതമാനമാകും.

500 രൂപ, 1000 രൂപ നോട്ടുകളിലായി സൂക്ഷിച്ച അവിഹിത സ്വത്ത് വെളിപ്പെടുത്താന്‍ തയാറുള്ളവര്‍ വെളിപ്പെടുത്താത്ത വരുമാനത്തിന് 30 ശതമാനം നികുതിയടക്കണം. ഇതിനുപുറമെ 10 ശതമാനം പിഴ, പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജന സെസായി നികുതിയുടെ (30 ശതമാനത്തിന്റെ) മൂന്നിലൊന്ന് എന്നിവയും നല്‍കണം. പ്രധാനമന്ത്രി ദരിദ്രക്ഷേമ പദ്ധതി പ്രകാരം വെളിപ്പെടുത്തുന്ന സമ്പാദ്യത്തിന്റെ സ്രോതസ്സ് ചോദിക്കില്ല.

മറ്റ് നികുതികള്‍ ചുമത്തില്ല. എന്നാല്‍, വിദേശ കറന്‍സി വിനിമയ നിയമം പോലുള്ളവയില്‍ ഇളവുണ്ടാകില്ല. ഈ പദ്ധതിവഴി ലഭിക്കുന്ന പണം ജലസേചനം, പാര്‍പ്പിടം, ടോയ്‌ലറ്റ്, അടിസ്ഥാന സൗകര്യം, പ്രൈമറി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ചെലവാക്കും.

കള്ളപ്പണക്കാര്‍ക്ക് ഇനി രക്ഷയില്ല; ആദായനികുതി നിയമ ഭേഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം: അഴിമതിക്കെതിരെയുള്ള സര്‍ക്കാറിന്റെ പേരാട്ടത്തിന്റെ ഭാഗമാണ് ബില്ലെന്ന് ധനമന്ത്രി

Also Read:
ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ കാസര്‍കോട് സ്വദേശിയായ വീട്ടമ്മ മദീനയില്‍ മരിച്ചു

Keywords:  Demonetisation: Lok Sabha passes income tax amendment bill, Rajyasabha, Tax, Foreign Money, Irrigation, New Delhi, Fake money, Parliament, Allegation, Corruption, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia