SWISS-TOWER 24/07/2023

നിരോധിച്ച നോട്ടുകള്‍ മാറിവാങ്ങാന്‍ ദിവസങ്ങളോളം ക്യൂ നിന്നിട്ടും ഫലമുണ്ടായില്ല; തീകൊളുത്തി ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം നഷ്ടപരിഹാരം

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 08.12.2016) നിരോധിച്ച നോട്ടുകള്‍ മാറിവാങ്ങാന്‍ ദിവസങ്ങളോളം ബാങ്കിലെ ക്യൂവില്‍ നിന്നിട്ടും ഫലമുണ്ടാവാത്തതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത റാസിയ(35)യുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പൊള്ളലേറ്റ റാസിയ ഇക്കഴിഞ്ഞ ഞാറാഴ്ചയാണ് ഡെല്‍ഹി ആശുപത്രിയില്‍ വച്ച് മരിച്ചത്.
നിരോധിച്ച നോട്ടുകള്‍ മാറിവാങ്ങാന്‍ ദിവസങ്ങളോളം ക്യൂ നിന്നിട്ടും ഫലമുണ്ടായില്ല; തീകൊളുത്തി ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം നഷ്ടപരിഹാരം


നിരോധിച്ച 500 രൂപ നോട്ടുകള്‍ അടങ്ങിയ 3000 രൂപയുമായാണ് റാസിയ ഒരു പ്രാദേശിക ബാങ്കില്‍ എത്തിയത്. രണ്ടാഴ്ചത്തേക്ക് ഭര്‍ത്താവിന് ലഭിച്ച ശമ്പളമായിരുന്നു അവരുടെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ പണം മാറാന്‍ മൂന്നു ദിവസം ബാങ്കില്‍ എത്തിയപ്പോഴും പണം തീര്‍ന്നുവെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്.

ഇതോടെ നോട്ടുകള്‍ മാറാതെ സാധാനം വാങ്ങാന്‍ മറ്റു നിവൃത്തിയില്ലെന്നും തന്റെ നാലു മക്കളും പട്ടിണി കിടക്കുന്നു എന്ന സങ്കടവുമാണ് തീകൊളുത്തി മരിക്കാന്‍ റാസിയയെ പ്രേരിപ്പിച്ചത്. റാസിയയുടെ മരണത്തെ കനത്ത ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ബാങ്കിലെ ക്യൂവില്‍ നില്‍ക്കുന്നതിനിടയില്‍ മരിച്ച മറ്റു രണ്ടു പേരുടെ കുടുംബങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഉണ്ടായ മരണങ്ങളില്‍ ആദ്യമായി നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ഉത്തര്‍പ്രദേശാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് പണം നല്‍കുന്നത്.

Also Read:
അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തുKeywords:  Demonetisation deaths: UP CM announces ex gratia for victims' families, Hunger, Family, Children, Suicide, Bank, Hospital, Treatment, New Delhi, Compensation, Election, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia