Demolitions | ഹരിയാനയിലെ നൂഹിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന നടപടികൾ നിർത്തിവെച്ച്‌ ഭരണകൂടം; നടപടി ഹൈകോടതി ഉത്തരവിന് പിന്നാലെ

 


ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞയാഴ്ച വർഗീയ സംഘർഷമുണ്ടായതിനെ തുടർന്ന് ഹരിയാനയിലെ നൂഹിൽ ഭരണകൂടം നടത്തിവന്നിരുന്ന പൊളിക്കൽ സ്റ്റേ ചെയ്ത് പഞ്ചാബ്, ഹരിയാന ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെ പൊളിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. നിയമ വിരുദ്ധ നിർമാണങ്ങളാണെന്ന് ആരോപിച്ചാണ് സർക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങളും വീടുകളും കൂട്ടമായി ഇടിച്ചുപൊളിച്ചത്.

Demolitions | ഹരിയാനയിലെ നൂഹിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന നടപടികൾ നിർത്തിവെച്ച്‌ ഭരണകൂടം; നടപടി ഹൈകോടതി ഉത്തരവിന് പിന്നാലെ

പൊളിക്കൽ നടപടികൾ നാലു ദിനം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹരജി കോടതി പരിഗണിച്ചത്. ഞായറാഴ്ച റസ്റ്റോറന്റുകൾ, ഹോട്ടൽ തുടങ്ങി 16 കെട്ടിടങ്ങൾ പൊളിച്ചു നീക്കി. ശനിയാഴ്‌ച 39 കുടിലുകളും 46 കെട്ടിടങ്ങളും പൊളിച്ചു നീക്കിയിരുന്നു. ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുന്നതെന്ന് ആക്ഷേപമുണ്ട്. നൂഹിൽ മൊബൈൽ ഇന്ററെർനെറ്റുകൾക്കും എസ്എംഎസുകൾക്കും ചൊവ്വാഴ്‌ച വരെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

ഹരിയാനയിലെ മുസ്ലീം ആധിപത്യമുള്ള നുഹ് ജില്ലയിലൂടെ വി എച്ച് പിയും ബജ്‌റംഗദളും സംഘടിപ്പിച്ച 'ബ്രജ്മണ്ഡൽ ജലാഭിഷേക്' യാത്ര കടന്നുപോയതിന് ശേഷമാണ് അക്രമം ആരംഭിച്ചത്. ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി കടകളും വാഹനങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കൽ നടപടികൾ തുടങ്ങിയത്.

ഹൈക്കോടതി വിധിയെ തുടർന്ന് ബുൾഡോസർ നടപടി നിർത്തിവയ്ക്കാൻ ഡെപ്യൂട്ടി കമീഷണർ ധീരേന്ദ്ര ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. സർക്കാരിന്റെ പൊളിച്ചുനീക്കൽ നടപടി നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് നൂഹ് എംഎൽഎ അഫ്‌ത്വാബ് അഹ്‌മദും രംഗത്ത് വന്നിരുന്നു. മുസ്ലിംകളെ ലക്ഷ്യം വച്ചുള്ളതാണെന്ന് ആരോപണം ഉയർന്നതോടെ പൊളിക്കൽ നീക്കം വിമർശനത്തിന് വിധേയമായിരുന്നു. കൂടാതെ, വീടുകൾ തകർത്തവരിൽ പലരും തങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലെന്നും പറഞ്ഞു.

Keywords: Haryana's Violence, Demolitions Stopped In Haryana's Violence-Hit Nuh After High Court Order, Newdelhi, Buildings, Internet, Mobile. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia