ജനാധിപത്യം രാജ്യത്തിന്റെ പൈകൃതമാണ്, അത് ഇന്‍ഡ്യയ്ക്ക് ഓഗസ്റ്റ് 15ന് കിട്ടിയതല്ലെന്ന് അമിത് ഷാ
Sep 4, 2021, 19:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.09.2021) ഇന്‍ഡ്യയ്ക്ക് 1947 ഓഗസ്റ്റ് 15ന് കിട്ടിയതല്ല ജനാധിപത്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യം രാജ്യത്തിന്റെ പൈകൃതമാണെന്ന് അമിത് ഷാ പറഞ്ഞു. പൊലീസ് റിസേര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ബ്യൂറോയുടെ 51-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി ഡെല്‍ഹിയിലെ ആസ്ഥാനത്തുവച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം നമ്മുടെ രാജ്യത്തിന്റെ പ്രകൃതത്തിലുള്ളതാണ്. 1947 ഓഗസ്റ്റ് 15ന് ശേഷമോ 1950ല്‍ ഭരണഘടന നിലവില്‍ വന്ന ശേഷമോ ആണ് ജനാധിപത്യം എത്തിയതെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ജനാധിപത്യം നമ്മുടെ പ്രകൃതമാണ്. മുന്‍പ് ഗ്രാമങ്ങളില്‍ പഞ്ച് പരമേശ്വറുമാരുണ്ടായിരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് ദ്വാരകയില്‍ യാദവരുടെ ജനാധിപത്യ ഭരണമുണ്ടായിരുന്നു. ബിഹാറിലും ജനാധിപത്യ ഭരണകൂടങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യം നമ്മുടെ രാജ്യത്തിന്റെ പ്രകൃതമായിരുന്നുവെന്ന് പറയാം-അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പൊലീസ് സംവിധാനത്തിന്റെ ഏറ്റവും താഴെതട്ടില്‍ വരുന്ന കോണ്‍സ്റ്റബിളുമാര്‍ ജനാധിപത്യത്തിന്റെ വിജയത്തില്‍ സുപ്രധാന പങ്കുള്ളവരാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ ഭാഗത്ത് നിന്നും സംഭവിക്കുന്ന വീഴ്ചകള്‍ എടുത്ത് കാണിക്കുകയും നല്ല കാര്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്ന പ്രവണതയാണ് കൂടുതലായും കണ്ടുവരുന്നത്. സര്‍കാര്‍ ഉദ്യോഗത്തില്വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും അവരുടെ കഷ്ടപ്പാട് ജനങ്ങള്‍ മനസിലാക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തിന്റെ ക്രമസമാധാനനില വിജയിച്ചിട്ടില്ലെങ്കില്‍ ജനാധിപത്യവും നല്ല നിലയിലാകില്ല. കഴിഞ്ഞ 2 വര്‍ഷത്തിനിടെ വിവിധ തീവ്രവാദ സംഘങ്ങളുടെ ഭാഗമായ 3,700ഓളം പേരാണ് കേന്ദ്ര സര്കാരിനുമുന്നില് കീഴടങ്ങിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, New Delhi, Country, Police, Union minister, 'Democracy Is The Nature Of Our Country': HM Amit Shah On 51st R&D Foundation DayDemocracy is the nature of our country. If someone says that democracy came only after 15th August 1947 or only after the adoption of Constitution in 1950, then it is wrong. Democracy is our nature: HM Amit Shah at 51st Foundation Day of Bureau of Police Research & Development pic.twitter.com/pPN0jVklvK
— ANI (@ANI) September 4, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

