മൂക്കിടിച്ചു തകർത്തു എന്ന പരാതിയിൽ യുവതിക്കെതിരെ പിടിയിലായ ഡെലിവറി ബോയ്
Mar 12, 2021, 15:56 IST
ബംഗളൂരു: (www.kvartha.com 12.03.2021) ബംഗളൂരുവിൽ മൂക്കിടിച്ചു തകർത്തു എന്ന പരാതിയിൽ യുവതിക്കെതിരെ പിടിയിലായ സൊമാറ്റോ ഡെലിവറി ബോയ് കാമരാജ്.
മോതിരം ഇട്ട കൈ കൊണ്ട് യുവതി സ്വയം മുക്കിൽ ഇടിക്കുകയായിരുന്നുവെന്ന് സൊമാറ്റോ ഡെലിവറി ബോയി കാമരാജ് പൊലീസിൽ മൊഴി നൽകി.
ഭക്ഷണം എത്താൻ വൈകിയതിൽ യുവതി ദേഷ്യപ്പെട്ടു. എന്നാൽ ട്രാഫിക് ബ്ലോകിൽ പെട്ട് പോയെന്ന് പറഞ്ഞ് ഞാൻ ക്ഷമ ചോദിച്ചു. പക്ഷേ യുവതി കൂട്ടാക്കിയില്ല. ഭക്ഷണത്തിന്റെ പണം നൽകാൻ പറഞ്ഞിട്ടും യുവതി അത് കേട്ടില്ല. കസ്റ്റമർ സർവീസുമായി ബന്ധപ്പെടുകയാണെന്ന് പറഞ്ഞു. ഒടുവിൽ യുവതിയുടെ ഓർഡർ ക്യാൻസലായി. ഭക്ഷണം തിരികെ ഏൽപിക്കാൻ പറഞ്ഞപ്പോൾ യുവതി തയാറായില്ല. തുടർന്ന് ഞാൻ അവിടെ നിന്ന് തിരികെ പോരാൻ ഒരുങ്ങി. പിന്നാലെ യുവതി ലിഫ്റ്റിനടുത്ത് വന്ന് എന്നെ ചീത്ത വിളിക്കുകയും, ചെരുപ്പ് വലിച്ചെറിയുകയും ചെയ്തു. എന്നെ അടിക്കാൻ വന്നപ്പോൾ ഞാൻ കൈകൊണ്ട് തടഞ്ഞു. അപ്പോഴാണ് യുവതിയുടെ കൈ എന്റെ കൈയിലിടിച്ചതും മോതിരം മൂക്കിൽ കൊണ്ട് ചോര വന്നതും. കാമരാജ് പറഞ്ഞു.

യുവതിയെ മർദിച്ച കേസിൽ സൊമാറ്റോ ഡെലിവറി ബോയ് വ്യാഴാഴ്ച അറസ്റ്റിൽ ആവുകയായിരുന്നു. മേകപ് ആർടിസ്റ്റും യൂട്യൂബറുമായ ഹിതേഷാ ചന്ദ്രനിയുടെ പരാതിയിലാണ് പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തത്. ഹിതേഷാ സോഷ്യൽ മീഡിയയിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം വൈകിയതോടെ ഹിതേഷ കസ്റ്റമർ കെയറിൽ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് ഭക്ഷണം വേണ്ടെന്നും താൻ കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്നും ഹിതേഷ കാമരാജിനോട് പറഞ്ഞു.
ഞാൻ നിങ്ങളുടെ അടിമയാണോ എന്ന് ചോദിച്ചായിരുന്നു കാമരാജ് തന്നെ അടിച്ചതെന്നും. മൂക്കിൽ നിന്നും ചോര പൊടിയുന്നത് കണ്ടു കാമരാജ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഹിതേഷ പറഞ്ഞത്.
കാമരാജ്‌നെ സൊമാറ്റോയിൽ നിന്നും ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.
Keywords: News, India, National, Bangalore, Case, Police, Case, Women, Delivery boy, Smashing nose, Delivery boy arrested for smashing nose.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.