SWISS-TOWER 24/07/2023

ഡെല്‍ഹിയില്‍ കൊറോണ വൈറസിനെ നേരിടുന്നതുമായി ബന്ധപ്പെട്ട് ആം ആദ്മി സര്‍ക്കാരും ബിജെപി എംപി ഗൗതം ഗംഭീറും തമ്മില്‍ ട്വിറ്റര്‍ പോര്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.04.2020) ഡെല്‍ഹിയില്‍ കൊറോണ വൈറസിനെ നേരിടുന്നതുമായി ബന്ധപ്പെട്ട് ആം ആദ്മി സര്‍ക്കാരും ബിജെപി എംപി ഗൗതം ഗംഭീറും തമ്മില്‍ ട്വിറ്റര്‍ പോര്. താന്‍ വാഗ്ദാനം ചെയ്തതെല്ലാം നല്‍കിയിട്ടുണ്ടെന്നും ഡെല്‍ഹിക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനുള്ള താങ്കളുടെ അവസരമാണ് ഇനിയെന്നും ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി താന്‍ വാഗ്ദാനം ചെയ്ത 1000 വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ (പി.പി.ഇ കിറ്റ്) ചിത്രവും ഗംഭീര്‍ ഇതിനൊപ്പം പോസ്റ്റ് ചെയ്തു.

വാഗ്ദാനം ചെയ്തത് പോലെ ലോക്നായിക് ആശുപത്രിക്ക് താന്‍ ആയിരം പിപിഇ കിറ്റുകള്‍ കൈമാറിയിട്ടുണ്ട്. ഇനിയും ഉപകരണങ്ങള്‍ ലഭ്യമാക്കാം. സ്ഥലവും വിശദാംശങ്ങളും തന്നെ അറിയിക്കൂവെന്നും ഗംഭീര്‍ ഡെല്‍ഹി മുഖ്യമന്ത്രിയോടായി പറഞ്ഞു.

ഡെല്‍ഹിയില്‍ കൊറോണ വൈറസിനെ നേരിടുന്നതുമായി ബന്ധപ്പെട്ട് ആം ആദ്മി സര്‍ക്കാരും ബിജെപി എംപി ഗൗതം ഗംഭീറും തമ്മില്‍ ട്വിറ്റര്‍ പോര്

കൊറോണ പ്രതിരോധത്തിനായി താന്‍ പണം വാഗ്ദാനം ചെയ്തപ്പോള്‍ ഉപഖ്യമന്ത്രി മനീഷ് സിസോദിയ നിരസിച്ചെന്ന് ഗംഭീര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് കെജ്രിവാള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: താങ്കളുടെ വാഗ്ദാനത്തിന് നന്ദി. പണമല്ല ഇപ്പോള്‍ പ്രശ്നം. പിപിഇ കിറ്റുകളാണ് ആവശ്യം. എവിടെ നിന്നെങ്കിലും അത് താങ്കള്‍ക്ക് എത്തിക്കാനായാല്‍ ഞങ്ങളത് സ്വീകരിക്കും.' ട്വീറ്റിലൂടെ ഡെല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ താങ്കളുടെ ഡെപ്യൂട്ടി പറഞ്ഞത് ഫണ്ട് കുറവുണ്ടെന്നാണ്. ഏതായാലും ഇപ്പോള്‍ തര്‍ക്കിക്കാനുള്ള സമയമല്ല. പ്രവര്‍ത്തനമാണ് പ്രധാനം. പിപിഇ കിറ്റുകള്‍ എവിടെ എത്തിക്കണമെന്ന് പറയൂവെന്നും ഗംഭീറും തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് 1000 പിപിഇ കിറ്റുകള്‍ ഗംഭീര്‍ ആശുപത്രിയില്‍ എത്തിച്ചത്. തന്റെ വാഗ്ദാനം നിറവേറ്റിയെന്നും ഇനി താങ്കളുടെ അവസരമാണെന്നും ഗംഭീര്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു.

Keywords:  "Delivered As Promised, Your Turn Now": Gautam Gambhir To Arvind Kejriwal, New Delhi, News, Politics, Gautham Gambhir, Arvind Kejriwal, Twitter, Protection, Chief Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia