Arrested | 'ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയം; അനുജത്തിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്ത യുവതി അറസ്റ്റില്‍'
Aug 10, 2023, 22:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അനുജത്തിയുടെ മുഖത്തേയ്ക്ക് വെടിയുതിര്‍ത്തെന്ന സംഭവത്തില്‍ യുവതിയെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പതുകാരിയായ സോനുവിനെയാണ് ഡെല്‍ഹി ശാസ്ത്രി പാര്‍ക് പൊലീസ് പിടികൂടിയത്.
വധശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനുജത്തിയായ സുമൈല(20) യെ ആണ് ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സോനു എന്ന യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചതെ തെന്നു പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് നോര്‍ത് ഈസ്റ്റ് ഡപ്യൂടി പൊലീസ് കമിഷണര്‍ ജോയ് ടിര്‍കി പറയുന്നത്:
വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ ശാസ്ത്രി പാര്‍കിലെ ബുലന്ദ് മസ്ജിദ് പ്രദേശത്താണ് സഹോദരിമാര്‍ താമസിക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് സുമൈല മൂത്ത സഹോദരി തന്നെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മുഖത്തേയ്ക്കു വെടിയുതിര്‍ത്തശേഷം പലതവണ തോക്കു ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സോനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണ്.

Keywords: Delhi: Woman arrested on attempt to murder charge, New Delhi, News, Woman Arrested, Murder Attempt, Police, Criminal Case, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.