ഡല്ഹി സര്വകലാശാല തിരഞ്ഞെടുപ്പ്: എന്.എസ്.യു.ഐക്ക് ചരിത്രവിജയം
Sep 16, 2012, 10:45 IST
ADVERTISEMENT

ന്യൂഡല്ഹി: ഡല്ഹി സര്വകലാശാല യൂണിയന് തെരഞ്ഞെടുപ്പില് എന്.എസ്.യു.ഐക്ക് ചരിത്രവിജയം. അഞ്ച് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡല്ഹി സര്വകലാശാലയില് എന്.എസ്.യു.ഐ മുഴുവന് സീറ്റുകളും നേടുന്നത്.
നാലു പ്രധാന സീറ്റുകളും നേടിയാണ് തിളക്കമാര്ന്ന വിജയം സംഘടന സ്വന്തമാക്കിയത്. എന്.എസ്.യു.ഐ പ്രസിഡന്റ് സ്ഥാനാനാര്ത്ഥി അരുണ് ഹൂഡ വന്ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എ.ബി.വി.പിയിലെ അങ്കിത് ചൗധരിയെ 5,465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അരുണ് ഹൂഡ തോല്പ്പിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എന്.എസ്.യു.ഐയിലെ വരുണ് ഘാരി 4,475 വോട്ടുകള്ക്കും, ജനറല് സെക്രട്ടറി സ്ഥാനാര്ത്ഥി വരുണ് ചൗധരി 2,617 വോട്ടുകള്ക്കും വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഭാരവാഹികള് പ്രവര്ത്തകര്ക്കൊപ്പം സോണിയാഗാന്ധിയുടേയും രാഹുല്ഗാന്ധിയുടേയും വസതിയിലെത്തി ഇരുവരുമായും കൂടിക്കാഴ്ച്ച നടത്തി.
വിജയികളെ കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും, എ.ഐ.സി.സി ജനറല് സെക്രട്ടറി രാഹുല്ഗാന്ധിയും അഭിനന്ദിച്ചു. പ്രവര്ത്തകര് പടക്കം പൊട്ടിച്ചും, മധുരം വിതരണം ചെയ്തും, നൃത്തം ചവിട്ടിയുമൊക്കയാണ് വിജയം ആഘോഷിച്ചത്. അതേസമയം, തിരിച്ചടിയേറ്റ എ.ബി.വി.പി പ്രവര്ത്തകര് സര്വ്വകലാശാലയില് അക്രമം നടത്തി.
Keywords: Delhi, University, Union election, NSUI, Won, ABVP, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.