ഐസിസില്‍ ചേരാനുള്ള ഹിന്ദുപെണ്‍കുട്ടിയുടെ നീക്കം പിതാവ് എന്‍ ഐ എയെ അറിയിച്ചു

 


ന്യൂഡല്‍ഹി:  (www.kvartha.com 21.09.2015)  ഐസിസില്‍ ചേരാനുള്ള ഹിന്ദുപെണ്‍കുട്ടിയുടെ രഹസ്യനീക്കം പിതാവ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചു. ഡല്‍ഹിയിലാണ് സംഭവം. ഐസിസില്‍ ചേരുന്നതിനായി ബിരുദവിദ്യാര്‍ത്ഥിനിയുടെ സിറിയയിലേക്ക് കടക്കുന്നതിനുള്ള ശ്രമമാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ)യെ അറിയിച്ചത്.

ഇന്ത്യന്‍ സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ പിതാവ് മകളുടെ ശ്രമം തകര്‍ക്കുന്നതിനായി എന്‍ ഐ എയുടെ സഹായം അഭ്യര്‍ത്ഥിച്ചു. പ്രമുഖ ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഐസിസില്‍ ചേരാനുള്ള ഹിന്ദുപെണ്‍കുട്ടിയുടെ നീക്കം പിതാവ് എന്‍ ഐ എയെ അറിയിച്ചുഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത പെണ്‍കുട്ടി ബിരുദാന്തര ബിരുദം നേടാനായാണ് ഓസ്‌ട്രേലിയയ്ക്കു പോയത്. എന്നാല്‍ അവിടെ നിന്നും തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ആകെ മാറിയതായി മനസിലാക്കിയ പിതാവ് പെണ്‍കുട്ടിയുടെ കംപ്യൂട്ടര്‍ പരിശോധിച്ചു. ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നവരുമായി മകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സിറിയയിലേക്കു പോകാന്‍ തീരുമാനിച്ചതായും പിതാവ് മനസ്സിലാക്കി. അദ്ദേഹം ഉടന്‍ തന്നെ ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) വിവരം അറിയിക്കുകയായിരുന്നു.

മതം മാറിയതിനു ശേഷം ഓസ്‌ട്രേലിയയില്‍ നിന്നും സിറിയയിലേക്കു പോകാനാണു പെണ്‍കുട്ടി പദ്ധതിയിട്ടിരുന്നത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് വഴി യുവാക്കള്‍ ഐഎസിലേക്കു ചേരുന്നതായി ഇന്ത്യയ്ക്കു നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia