അഴിമതി ആരോപണം: ഗതാഗതമന്ത്രി ഗോപാല്‍ റായ് രാജിവച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 14.06.2016) അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡെല്‍ഹി ഗതാഗതമന്ത്രി ഗോപാല്‍ റായ് രാജിവച്ചു. പ്രീമിയം ബസ് സര്‍വീസുകള്‍ നടത്തുന്നതിനുള്ള കരാറില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം മന്ത്രിക്കെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രാജി. എന്നാല്‍ ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. റായിയുടെ രാജിയെ തുടര്‍ന്ന് പൊതുമരാമത്ത് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിന് ഗതാഗത വകുപ്പിന്റെ ചുമതല നല്‍കി.

ഗതാഗതം കൂടാതെ ഗ്രാമ വികസന വകുപ്പിന്റെ ചുമതലയും അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ ഗോപാല്‍ റായ് വഹിച്ചിരുന്നു. ബാബര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ റായ് 2015 ഫെബ്രുവരി 14നാണ് ഗതാഗത, ഗ്രാമവികസന വകുപ്പുകളുടെ മന്ത്രിയാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ്.

ഒറ്റ ഇരട്ട അക്ക വാഹന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഡെല്‍ഹിയില്‍ പ്രീമിയം ബസ് സര്‍വീസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ബസ് സര്‍വീസുകള്‍ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എല്‍.എ വിജേന്ദര്‍ ഗുപ്ത അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നല്‍കി.

തുടര്‍ന്ന് ബസ് സര്‍വീസ് ആരംഭിക്കുന്നതിന് ലഫ്.ഗവര്‍ണര്‍ നജീബ് ജുങ് അനുമതി നിഷേധിക്കുകയും പദ്ധതി പുന:പരിശോധിക്കാന്‍ ഗവര്‍ണര്‍ ഗതാഗത മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ രാജി.

അഴിമതി ആരോപണം: ഗതാഗതമന്ത്രി ഗോപാല്‍ റായ് രാജിവച്ചു

Also Read:
മഞ്ചേശ്വരം ചെക്ക് പോസ്റ്റ് ആക്രമണം; ഒരു പ്രതി കൂടി അറസ്റ്റില്‍

Keywords:  Delhi transport minister Gopal Rai resigns, New Delhi, Corruption, Allegation, Bus, Complaint, BJP, MLA, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia