കൗമാരക്കാരി വീട്ടിന്റെ ടെറസില്‍ കുഞ്ഞിന് ജന്മം നല്‍കി; സമീപത്തെ കടയുടമയായ അറുപതുകാരന്‍ അറസ്റ്റില്‍
Nov 5, 2020, 16:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 05.11.2020) അറുപതുകാരന്റെ പീഡനത്തിനിരയായ കൗമരക്കാരി വീട്ടിന്റെ ടെറസില്‍ പ്രസവിച്ചു. തുടര്‍ന്ന് നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചത് കണ്ട് ഒരു അജ്ഞാതന്‍ പോലീസിനെ വിളിച്ച് അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വടക്കന്‍ ഡെല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

സംഭവ സ്ഥലത്ത് എത്തിയ പോലീസ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി സമീപസ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. പിന്നീടാണ് സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച 16 കാരിയെ കണ്ടെത്തിയത്. വീട്ടുകാരെ ഭയന്ന് പീഡനക്കാര്യം മറച്ചു വെച്ച പെണ്‍കുട്ടി വീടിന്റെ ടെറസില്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് സമീപമുള്ള കടയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
പോലീസ് അന്വേഷിച്ചപ്പോള്‍ എട്ട് മാസം മുമ്പ് 60കാരന്റെ പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി അറിഞ്ഞു. കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയും അമ്മയും കഴിഞ്ഞിരുന്നതെന്നും പോലീസ് വ്യക്തമാക്കി. 60കാരനെ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.