Found Dead | 13കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; 'മരണം ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യാനുള്ള ശ്രമത്തിനിടെ'; മൃതദേഹം കാണപ്പെട്ടത് മാതാവിന്റെ വസ്ത്രങ്ങള്‍ ധരിച്ച് മേകപ് ചെയ്തനിലയില്‍
Nov 8, 2022, 11:56 IST
ന്യൂഡെല്‍ഹി: (www.kvartha.com) 13കാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മരണം ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യാനുള്ള ശ്രമത്തിനിടെയാകാമെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം കാണപ്പെട്ടത് മാതാവിന്റെ വസ്ത്രങ്ങള്‍ ധരിച്ച് മേകപ് ചെയ്തനിലയിലാണ്. ഡെല്‍ഹിയിലെ നജഫ് ഘടിലാണ് സംഭവം.
രക്ഷിതാക്കള്‍ ചന്തയിലേക്ക് പോയ സമയത്താണ് സംഭവം. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സിനു വേണ്ടിയുള്ള ശ്രമത്തിനിടെയോ എന്തെങ്കിലും ഗെയിമുകളുടെ ഭാഗമായോ ആകാം കുട്ടി ഈ നടപടിക്ക് മുതിര്‍ന്നതെന്നാണ് പൊലീസ് കരുതുന്നത്.
കുട്ടി നിരന്തരം ഫോണ്‍ ഉപയോഗിച്ചിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ ഫോണ്‍ പരിശോധിച്ച് വരികയാണ്.
Keywords: Delhi Teen Found Hanging At Home, Cops Suspect Attempt To Make Insta Reel, New Delhi, News, Police, Hang Self, Mobile Phone, Parents, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.