Obituary | സ്‌കൂളിലെ സഹവിദ്യാര്‍ഥിയടക്കമുള്ള സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 17കാരന്‍ മരിച്ചു
Dec 24, 2023, 11:58 IST
ന്യൂഡെല്‍ഹി: (KVARTHA) സ്‌കൂളിലെ സഹവിദ്യാര്‍ഥിയടക്കമുള്ള സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 17കാരന്‍ മരിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ക്രൂരമായി മര്‍ദനമേറ്റത്.
സംഭവത്തെ കുറിച്ച് ഡെല്‍ഹി പൊലീസ് പറയുന്നത്:
17കാരനും വലിയൊരു സംഘവുമായെത്തിയ മറ്റൊരു വിദ്യാര്‍ഥിയും തമ്മില്‍ വാക്കേറ്റവും അടിയുമുണ്ടാവുകയായിരുന്നു. അടിപിടിയില്‍ കുട്ടിക്ക് തലക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. എന്നാല്‍ ഈ സംഭവത്തില്‍ ആരുടെ പേരിലും പരാതി ലഭിച്ചിട്ടില്ല. തര്‍ക്കം ഇരുകൂട്ടരും പരിഹരിക്കുകയായിരുന്നു. 17കാരന്‍ സമീപത്തെ ക്ലിനികില്‍ ചികിത്സ തേടിയതിനു ശേഷം വീട്ടിലേക്കു പോയി.
ഡിസംബര്‍ 12നും ഇരുവിദ്യാര്‍ഥികളും തമ്മില്‍ വാക് തര്‍ക്കം നടന്നിരുന്നതായും പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സ്‌കൂളിലെ വിദ്യാര്‍ഥി 17 കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. തുടര്‍ന്ന് ജി ടി ബി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ആര്‍ എം എല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മര്‍ദിച്ചവര്‍ക്കു നേരെ കേസെടുത്തു.

Keywords: Delhi Teen Died A Week After Being Assault By School Student, New Delhi, News, Dead, Plus Two Student, Assaulted, Injury, Hospital, Treatment, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.