വാലന്റൈന്‍സ് ദിനത്തില്‍ സദാചാരപോലീസിന് 'അടി' കൊടുത്ത് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 14/02/2015) സദാചാരപോലീസിന്റെ ഭീഷണിയൊന്നും ഇവിടെ നടക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് വാലന്റൈന്‍സ് ദിനത്തില്‍ സദാചാരപോലീസിനെതിരെ ശീതയുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഡല്‍ഹിയിലെ വലിയൊരു കൂട്ടം വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളും.

പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച് വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന കമിതാക്കളെ പിടിച്ച് കെട്ടിക്കാനുള്ള അഖില്‍ ഭാരത് ഹിന്ദുമഹാസഭയുടെ തീരുമാനങ്ങള്‍ക്കെതിരെയും ശുദ്ധികരണ്‍ ആചാരങ്ങള്‍ക്കുമെതിരെയുമാണ് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ യുദ്ധം

വാലന്റൈന്‍സ് ദിനത്തില്‍ സദാചാരപോലീസിന് 'അടി' കൊടുത്ത് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും ഒത്തു കൂടുന്ന കമിതാക്കള്‍ക്ക് മംഗല്യപ്പന്തലൊരുക്കാനുള്ള ശിവസേനയുടെയും മറ്റും തീരുമാനങ്ങള്‍ക്കെതിരെ, സദാചാര പോലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ ഭാഷയില്‍ പ്രതികരിച്ച വിദ്യാര്‍ത്ഥികള്‍ മറ്റു നിരവധി പ്രതിക്ഷേധപരിപാടികളുമായി മുന്നോട്ടുപോകുവാനും തീരുമാനമായി.

ഇതിന്റെ ഭാഗമായി ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഹിന്ദുമഹാസഭയുടെ ഓഫീസിനുമുന്നില്‍ പ്രതിക്ഷേധം സംഘടിപ്പിക്കും. കൂടാതെ ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫോറം ഹിന്ദുമഹാസഭയുടെ തീരുമാനത്തിനെതിരെ പ്രസിഡന്റിന് തുറന്ന കത്തെഴുതി. ദേശീയ സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തില്‍ ക്യാമ്പസുകളില്‍ ലവ് പരേഡ് സംഘടിപ്പിക്കാനും തീരുമാനമുണ്ട്‌
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia